ഇന്ത്യൻ ഭൂപ്രദേശങ്ങളായ കശ്മീരും ലഡാക്കും ഉള്‍പ്പെടുത്തിയ ഭൂപടത്തിന് അംഗീകാരം പാക്കിസ്ഥാൻ നല്‍കി

കശ്മീരിനും ലഡാക്കിനും പിന്നാലെ ഗുജറാത്തിലെ ജുനഗഡും സര്‍ ക്രീക്കും പാകിസ്താന്റെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

0
Govt of Pakistan
ഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ . ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടത്തിന് പാകിസ്താന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഉള്‍പ്പെടുത്തിയാണ് പാകിസ്താന്‍ പുതിയ ഭൂപടം തയ്യാറാക്കിയിരിക്കുന്നത്.

കശ്മീരിനും ലഡാക്കിനും പിന്നാലെ ഗുജറാത്തിലെ ജുനഗഡും സര്‍ ക്രീക്കും പാകിസ്താന്റെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ ഭൂപടം രാജ്യത്തെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും പാക് സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഭൂപടം പാകിസ്താന്‍ പുറത്തുവിട്ടത്.

പാകിസ്താനിലെ ജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് ഭൂപടത്തിന് അംഗീകാരം നല്‍കിയതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരായാണ് നടപടിയെന്നും ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി. ഇമ്രാന്‍ സര്‍ക്കാരിന്റെത് ധീരമായ തീരുമാനമെന്നാണ് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വിശേഷിപ്പിച്ചത്.

-

You might also like

-