രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം 24 മ​ണി​ക്കൂ​റി​നി​ടെ 2,34,692 പേ​ർ​ക്ക് രോ​ഗം

രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,45,26,609 ആ​യി. മ​ര​ണ​സം​ഖ്യ 1,75,649 ആ​യി ഉ​യ​ർ​ന്നു

0

​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,34,692 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 1,341 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,45,26,609 ആ​യി. മ​ര​ണ​സം​ഖ്യ 1,75,649 ആ​യി ഉ​യ​ർ​ന്നു.രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 16,79,740 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,23,354 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 1,26,71,220 ആ​യി.രാ​ജ്യ​ത്ത് ഇ​തു​വ​രെ 11,99,37,641 പേ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യ​താ​യും കേ​ന്ദ്ര​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.