വാഗ്ദാനം ചെയ്ത 600ല്‍ 580 പൂര്‍ത്തിയാക്കി “900 വാഗ്ദാനങ്ങൾ “പുതിയ തെരഞ്ഞെടുപ്പ് പത്രിക മുഖ്യമന്ത്രി പുറത്തിറക്കി

കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് എല്‍.ഡിഎ.എഫ് വാഗ്ദാനം ചെയ്ത 600ല്‍ 580 കാര്യങ്ങളും പൂര്‍ത്തിയാക്കിയെന്ന അവകാശവാദവുമായാണ് മുഖ്യമന്ത്രി പുതിയ തെരഞ്ഞെടുപ്പ് പത്രികയുടെ ഓണ്‍ലൈന്‍ പതിപ്പ് പുറത്തിറക്കിയത്

0

കണ്ണൂർ :നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്‍റെ പ്രകടന പത്രിക പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് എല്‍.ഡിഎ.എഫ് വാഗ്ദാനം ചെയ്ത 600ല്‍ 580 കാര്യങ്ങളും പൂര്‍ത്തിയാക്കിയെന്ന അവകാശവാദവുമായാണ് മുഖ്യമന്ത്രി പുതിയ തെരഞ്ഞെടുപ്പ് പത്രികയുടെ ഓണ്‍ലൈന്‍ പതിപ്പ് പുറത്തിറക്കിയത്.സകലമേഖലകളേയും എല്ലാ വിഭാഗം മനുഷ്യരേയും പരിഗണിച്ചുകൊണ്ടാണ് 900 പദ്ധതികളു‍ള്‍പ്പടെയുള്ള പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകടനപത്രിക പങ്കുവെച്ചത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ്

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം പ്രകടന പത്രിക ജനങ്ങൾക്കു മുൻപിൽ സമർപ്പിക്കുക എന്നത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടത്തുന്ന വെറുമൊരു ചടങ്ങല്ല. മോഹനവാഗ്ദാനങ്ങൾ നൽകി അവരുടെ കണ്ണിൽ പൊടിയിടാനുള്ള ഏർപ്പാടുമല്ല. ഈ നാടിനു വേണ്ടി ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന വികസനത്തിൻ്റേയും സാമൂഹ്യപുരോഗതിയുടേയും ഉറപ്പാണ് ഓരോ പ്രകടന പത്രികയും. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയ 600-ൽ 580 വാഗ്ദാനങ്ങളും നിറവേറ്റിയത് ഞങ്ങൾ എത്രമാത്രം ഗൗരവത്തോടെയാണ് അക്കാര്യത്തെ കാണുന്നത് എന്നതിൻ്റെ തെളിവാണ്.
ഈ തവണത്തെ പ്രകടന പത്രികയിൽ എല്ലാ വിഭാഗം മനുഷ്യരേയും സർവ്വമേഖലകളേയും സ്പർശിച്ചുകൊണ്ട് കേരളത്തിൻ്റെ ശോഭനമായ ഭാവികൂടെ കണ്ടുകൊണ്ട് തയ്യാറാക്കിയ 900 വിവിധ പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുതലാളിത്ത സാമ്പത്തിക നയങ്ങളിൽ ഊന്നുന്ന വിപണി കേന്ദ്രീകൃതമായ വികസന കാഴ്ചപ്പാടുകൾക്ക് ബദലായി, ഇടതുപക്ഷമുയർത്തുന്ന ജനകീയ വികസന മാതൃകയുടെ മാനിഫെസ്റ്റോ കൂടിയാണ് ഈ പ്രകടന പത്രിക.
ഇതിനു വേണ്ടി ഒരു വലിയ മുന്നൊരുക്കം തന്നെ നടത്തിയിരുന്നു.14 ജില്ലകളിൽ പര്യടനം നടത്തുകയും വിവിധ മേഖലകളിലുള്ള ആളുകളുമായി നേരിട്ട് സംവദിക്കുകയും ചെയ്തിരുന്നു. എല്ലാ മേഖലകളിൽ നിന്നുമുള്ള വിദഗ്ധർ ഉൾപ്പെടെ ഏകദേശം 2000 ആളുകൾ അവരുടെ കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും പങ്കു വച്ചു. വിദ്യാർഥികൾ, യുവജന-മഹിള-സർവീസ് സംഘടന പ്രതിനിധികൾ, ഓട്ടോ തൊഴിലാളികൾ, തൊഴിലാളി സംഘടനകൾ, മത സംഘടനകൾ, കർഷകർ, സംരഭകർ, അക്കാദമിക വിദഗ്ധർ, ശാസ്ത്രജ്ഞർ, ഡോക്ടർമാർ, ഐടി വിദഗ്ധർ, സാമൂഹ്യമാധ്യമങ്ങളിൽ ഇടപെടുന്നവർ, പ്രവാസികൾ, കലാ സാംസ്കാരിക സിനിമ പ്രവർത്തകർ, കായിക പ്രതിഭകൾ മാധ്യമ പ്രവർത്തകർ തുടങ്ങി എല്ലാ മേഖലകളിലുള്ളവരുമായി സംവദിക്കുകയും, അഭിപ്രായ സ്വരൂപണം നടത്തുകയും ചെയ്തു.
നവകേരളത്തെക്കുറിച്ച് വിദ്യാർത്ഥികൾക്കുള്ള സ്വപ്നങ്ങളും സങ്കല്പങ്ങളും ആരായാൻ കേരളത്തിലെ പ്രമുഖ സർവകലാശാലകളിൽ നേരിട്ടു ചെന്നു അവരുമായി സംവദിച്ചു. അന്താരാഷ്ട്ര മേഖലയിലെ വിദഗ്ധരുമായി ആസൂത്രണബോർഡിൻ്റെ നേതൃത്വത്തിൽ നടത്തിയ ‘കേരള ലുക്ക്സ് എഹെഡ്’ എന്ന പരിപാടിയും, എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യുവഗവേഷകർ പങ്കെടുത്ത ‘യൂത്ത് സമ്മിറ്റ് ഓൺ ഫ്യൂച്ചർ കേരള’ എന്ന പരിപാടിയും നിരവധി ആശയങ്ങൾ അവതരിപ്പിച്ചു.
ഇത്തരത്തിൽ കേരളത്തിലെ ജനങ്ങളുടെ ആശയങ്ങളും പ്രതീക്ഷകളും മനസ്സിലാക്കിയും ഉൾപ്പെടുത്തിയുമാണ് പ്രകടന പത്രിക രൂപീകരിച്ചത്. മുഖ്യമന്ത്രി എന്ന നിലയിൽ പങ്കെടുത്ത പരിപാടികളിൽ നിന്നു ലഭിച്ചവ മാത്രം ക്രോഡീകരിച്ചത് 1636 പേജുകളിലായി 13,088 നിർദ്ദേശങ്ങളാണ്. അതിനു പുറമേ ഘടക കക്ഷികൾ നൽകിയ നിർദ്ദേശങ്ങളും, വിവിധ സംഘടനകളും, വ്യക്തികളും സമർപ്പിച്ച ആശയങ്ങളും എല്ലാം വിശദമായി പരിശോധിച്ച് ശാസ്ത്രീയമായി ക്രോഡീകരിച്ചതിനു ശേഷമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക രൂപീകരിച്ചത്.
ഈ പത്രിക ജനങ്ങൾക്കു മുൻപിൽ എൽഡിഎഫ് വയ്ക്കുന്ന നവകേരളത്തിൻ്റെ രൂപരേഖയാണ്. ആ സ്വപ്നം സാക്ഷാൽക്കരിക്കാൻ നമുക്കുള്ള പ്രചോദനവും മാർഗരേഖയുമാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ട് പാകിയ അടിത്തറയുടെ മുകളിൽ നമ്മൾ പുതിയ കേരളം പടുത്തുയർത്തും. അത് ഈ നാടിനു നൽകുന്ന ഉറപ്പാണ്.
May be an image of 1 person and text that says "ഉറപ്പാണ് LDF ഉറപ്പാണ്യ് ഉപ്ാണ് LDF ഉറപ്പാണ് ഉറപ്പാണിയു ഉറപ്പാണ് LDF ഉറപ്പാണ് LDF ഉറപ്പാണ് LDF ഉറപ്പാണ് ഉറപ്പാണ് LDF ഉറപ്പാണ് ഉറപ്പാണ് ഉറപാണ്L ഉറപ്പാണ് LDF ഉറപ്പാണ് ഉറെപ്പാണ് LDF ഉറപ്പാണ്LDF ഉറപ്പാണ് ഉറപ്പാണ് LDF ഉറപ്പാണ് LDF ഉറപ്പാണ് ഉറപ്പാണ് LDF ഉറപ്പാണ് LDF ഉറപ്പാണ് ഉറപ്പാണ് LDF ഉറപ്പാണ് LDF ഉറപ്പാണ് LDF ഉറപ്പാണ് ഉറപ്പാണ് LDF ഉറപ്പാണ് LDF ഉറപ്പാണ് LDF ഉറപ്പാണ് ഉറപ്പാണ്LD ഉറപ്പാണ് LDF ഉറപ്പാണ് LDF ഉറപ്പാണ് LDF ഉറപ്പാണ് LDF ഉറപ്പാണ് ഉറപ്പാണ് വികസനം ഉപ്പാണ് LDF NA ഉറപ്പാണ് മികച്ച വിദ്യാഭ്യാസം ഉറപ്പാണ് പാർപ്പിടം ആമമാണടമടുക്ഷെ ் ഉറപ്പാണ് ആരോഗ്യം നിയമസഭാ തെരണെ തടുപ്പ 2021 എൽ ഡി എഫ് പ്രകടന പത്രിക ഉറപ്പാണ് ജനക്ഷേമം ーー ഉറപ്പാണ് ഭക്ഷ്യസുരക്ഷ ഉറപ്പാണ് പവർകട്ട് രഹിത കേരളം ഉറപ്പാണ് കായിക പുരോഗതി"