സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഇടുക്കിയിൽ ഓറഞ്ച് അലർട്ട്

പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കനത്തമഴയുടെ സത്യത്തെ കണക്കിലെടുത്തു ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ശ്രീലങ്കൻ തീരത്തിന് സമീപം നിലനിൽക്കുന്ന ചക്രവാതച്ചുഴി നാളെ അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മലയോര പ്രദേശങ്ങൾക്കും തീരപ്രദേശങ്ങൾക്കും കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകി.

അതേസമയം, ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ട് കൂടുതൽ ശക്തി പ്രാപിച്ച് ഇന്ത്യൻ തീരത്തേയ്‌ക്ക് നീങ്ങുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

You might also like

-