ഓപ്പറേഷൻ ഫോക്കസ് 3 ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 1,279 കേസുകൾ

ആദ്യ ദിവസം 134 ബസുകൾക്കെതിരെയാണ് നടപടിയെടുത്തത്. 2.16 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.അമിതവേഗത, ഫ്‌ലാഷ് ലൈറ്റുകള്‍, ഡാന്‍സ് ഫ്‌ലോര്‍ , അമിത ശബ്ദ സംവിധാനം, അനധികൃത രൂപമാറ്റം എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് വിവിധ സ്‌ക്വാഡുകള്‍ ആയി തിരിഞ്ഞാണ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നത്.

0

തിരുവനന്തപുരം | ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് നടത്തുന്ന സംസ്ഥാന വ്യാപക പരിശോധന രണ്ടാം ദിവസത്തിലേക്ക്. ഇന്നും കർശന പരിശോധന നടത്തും. ഓപ്പറഷൻ ഫോക്കസ് 3 എന്ന പേരിൽ നടത്തുന്ന പരിശോധനയിൽ ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 1279 കേസുകളാണ്. ഈ മാസം 16 വരെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് നടക്കുക.ഇതിൽ രണ്ട് ബസുകളുടെ രജിസ്‌ട്രേഷനും എട്ട് ബസ്സുകളുടെ ഫിറ്റ്‌നസ്സും റദ്ദാക്കി.9 ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ആദ്യ ദിവസം 134 ബസുകൾക്കെതിരെയാണ് നടപടിയെടുത്തത്. 2.16 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.അമിതവേഗത, ഫ്‌ലാഷ് ലൈറ്റുകള്‍, ഡാന്‍സ് ഫ്‌ലോര്‍ , അമിത ശബ്ദ സംവിധാനം, അനധികൃത രൂപമാറ്റം എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് വിവിധ സ്‌ക്വാഡുകള്‍ ആയി തിരിഞ്ഞാണ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നത്.

അതേസമയം വടക്കഞ്ചേരി ബസ് അപകടത്തിൽ കെഎസ്ആർ‌ടിസി ഡ്രൈവർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസാണ് റിപ്പോര്‍ട്ട് നല്‍കിയത്. കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമായതെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ മൊഴി നൽകിയിരുന്നു.അപകടമുണ്ടായ സ്ഥലത്തിന് 200 മീറ്റര്‍ മുന്നെയാണ് കെ.എസ്.ആര്‍.ടി.സി ബസ് ആളെ ഇറക്കാന്‍ നിര്‍ത്തിയ ശേഷം വീണ്ടും യാത്ര തുടര്‍ന്നത്. അതുകൊണ്ട് വീണ്ടും ബസ് ബ്രേക്കിടേണ്ട ആവശ്യമുണ്ടായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ കെഎസ്ആർടിസി ബസ് അമിതവേഗത്തിലായിരുന്നില്ലെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. എന്നാൽ ടൂറിസ്റ്റ് ബസ്സിന് അപകട സമയത്ത് ശരാശരി വേഗത്തേക്കാള്‍ ഏറെക്കൂടുതലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്

You might also like

-