ജമ്മുവിൽ ഭീകരാക്രമണം ഒരാൾ കൊല്ലപ്പെട്ടു പോലീസുകാർ അടക്കം 21 പേർക്ക് പരിക്ക്

പോലീസുകാരടക്കം 21 പേർക്ക് പരിക്കേറ്റതായി ജമ്മു-കശ്മീർ പോലീസ് പറഞ്ഞു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേയ്‌ക്ക് മാറ്റി

0

കശ്മീർ | തലസ്ഥാനമായ ശ്രീനഗറിൽ നടന്ന ഭീകരാക്രമണത്തിൽ സാധാരണക്കാരൻ കൊല്ലപ്പെട്ടു. നഗരമദ്ധ്യത്തിലെ ലാൽ ചൗക്കിന് സമീപത്തുള്ള അമീറ കാദൽ മാർക്കറ്റിലാണ് ആക്രമണം നടന്നത്.
ഗ്രനേഡ് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക വിവരം. പോലീസുകാരടക്കം 21 പേർക്ക് പരിക്കേറ്റതായി ജമ്മു-കശ്മീർ പോലീസ് പറഞ്ഞു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേയ്‌ക്ക് മാറ്റി.

അവധി ദിവസമായതിനാൽ മാർക്കറ്റിൽ നല്ല തിരക്കായിരുന്നു. സ്വദേശി-വിദേശ ടൂറിസ്റ്റുകളടക്കം നിരവധി പേരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. മാർക്കറ്റിൽ പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷ സൈനികരെ ലക്ഷ്യം വച്ചായിരുന്നു ഗ്രനേഡ് എറിഞ്ഞതെന്നാണ് സൂചന. സംഭവ സ്ഥലം സുക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ആക്രമണം നടത്തിയവരെ പിടികൂടുന്നതിനായി വ്യാപക തിരച്ചിൽ പ്രദേശത്ത് നടക്കുകയാണ്

-

You might also like

-