സംസ്ഥാനത്ത് സെപ്റ്റംബർ രണ്ടാം തീയതി നടക്കേണ്ട ഓണപ്പരീക്ഷ മാറ്റിവച്ചു.

സെപ്റ്റംബര്‍ ആറിനാണ് ഈ പരീക്ഷ നടത്തുക.

0

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ രണ്ടാം തീയതി നടക്കേണ്ട ഓണപ്പരീക്ഷ മാറ്റിവച്ചു. കാസർകോട് ജില്ലയിൽ പ്രാദേശിക അവധി ആയതിനാലാണ് പരീക്ഷ മാറ്റിവച്ചത്. സെപ്റ്റംബര്‍ ആറിനാണ് ഈ പരീക്ഷ നടത്തുക.

മറ്റ് ദിവസങ്ങളിലെ പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് അറിയിച്ചു. സെപ്റ്റംബർ രണ്ടിന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടത്താനും പൊതുവിദ്യാഭ്യാസവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഓഗസ്റ്റ് 26 മുതലാണ് ഓണപ്പരീക്ഷ ആരംഭിക്കുന്നത്.