ചിദംബരത്തിന്‍റെ അറസ്റ്റ് ഉടൻ: വീടിന്‍റെ മതിൽ ചാടിക്കടന്ന് സിബിഐയും എൻഫോഴ്സ്മെന്‍റും

പല തവണ ആവശ്യപ്പെട്ടിട്ടും ഗേറ്റ് തുറന്നില്ല. പിന്നീടാണ് ഗേറ്റ് ചാടിക്കടന്നത്. ചിദംബരം ഇപ്പോൾ അഭിഭാഷകരോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അത്യന്തം നാടകീയ രംഗങ്ങളാണ് ദില്ലിയിൽ അരങ്ങേറുന്നത്.

0

ദില്ലി: 24 മണിക്കൂർ അജ്ഞാതവാസത്തിന് ശേഷം മുൻ ധനമന്ത്രി പി ചിദംബരം എഐസിസി ആസ്ഥാനത്തെത്തി. പിന്നാലെ സിബിഐ സംഘം എഐസിസി ആസ്ഥാനത്തേക്ക് പുറപ്പെട്ടെന്ന വിവരത്തെത്തുടർന്ന് ചിദംബരം ധൃതിപ്പെട്ട് എഐസിസി ആസ്ഥാനത്ത് നിന്ന് മടങ്ങി. എഐസിസി ആസ്ഥാനത്ത് വച്ച് അറസ്റ്റുണ്ടാകുന്നത് ഒഴിവാക്കാനാണ് ചിദംബരം മടങ്ങിയത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെയാണ് ചിദംബരം പോയത്. സിബിഐ സംഘവും എൻഫോഴ്‍സ്മെന്‍റ് സംഘവും ചിദംബരത്തിന്‍റെ വീടിന്‍റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചാണ് അകത്തേക്ക് പോയത്. ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും ഗേറ്റ് തുറന്നില്ല. പിന്നീടാണ് ഗേറ്റ് ചാടിക്കടന്നത്. ചിദംബരം ഇപ്പോൾ അഭിഭാഷകരോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അത്യന്തം നാടകീയ രംഗങ്ങളാണ് ദില്ലിയിൽ അരങ്ങേറുന്നത്.

 

ഐ.എന്‍.എക്സ് മീഡിയ കേസില്‍ താന്‍ നിരപരാധിയാണെന്ന് പി ചിദംബരം. തനിക്കും മകനുമെതിരെ നടക്കുന്നത് കള്ള പ്രചാരണമാണ്. എഫ്.ഐ.ആറില്‍ തനിക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്നും ചിദംബരം പ്രതികരിച്ചു. അറസ്റ്റ് ഭീഷണിക്കിടെയാണ് പി.ചിദംബരം കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയത്. വാര്‍ത്താസമ്മേളനത്തിന് ശേഷം വീട്ടിലേക്ക് പോയ ചിദംബരത്തെ തേടി സി.ബി.ഐ സംഘമെത്തി. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

ഒളിവിലാണെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് ചിദംബരം മാധ്യമങ്ങളെ കണ്ടത്. മാധ്യമങ്ങളെ കണ്ട ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ചിദംബരം എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് വീട്ടിലേക്ക് പോയി. പിന്നാലെ വീടിന്‍റെ മതില്‍ ചാടിക്കടന്ന് സി.ബി.ഐ സംഘമെത്തി. എന്നാല്‍ ഇന്ന് അറസ്റ്റ് ചെയ്യുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് സി.ബി.ഐ സംഘം പ്രതികരിച്ചില്ല.

അറസ്റ്റില്‍ നിന്ന് സംരക്ഷണം നേടാന്‍ പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത് മുതല്‍ അനിശ്ചിതാവസ്ഥയായിരുന്നു. രാവിലെ 10.30ന് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് മുന്നിൽ ഹർജിക്കാര്യം മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഉന്നയിച്ചെങ്കിലും ഇടപെടാൻ തയാറായില്ല. ചീഫ് ജസ്റ്റിസ് കോടതിക്ക് ഹർജി കൈമാറി എന്നറിയിച്ചു. ഇതിനിടെ പാകപ്പിഴയെ തുടര്‍ന്ന് ഹരജി ഡിഫോള്‍ഡ് ലിസ്റ്റിലേക്ക് പോയി.

തെറ്റുകള്‍ തിരുത്തി മൂന്ന് മണിക്ക് കപിൽ സിബൽ ജസ്റ്റിസ് എൻ.വി. രമണയെ വീണ്ടും സമീപിച്ചു. ചീഫ് ജസ്റ്റിസാണ് ഹർജി ലിസ്റ്റ് ചെയ്യേണ്ടത് എന്നായിരുന്നു ജസ്റ്റിസ് രമണയുടെ നിലപാട്. വൈകിട്ട് നാലു മണിക്ക് ഹരജിക്കാര്യം ഉന്നയിക്കാന്‍ കപിൽ സിബൽ ചീഫ് ജസ്റ്റിസ് കോടതിയിലെത്തി. പക്ഷെ ഉന്നയിക്കും മുൻപെ കോടതി പിരിഞ്ഞു. ശേഷം സി.ജെ.ഐയും രജിസ്ട്രാറും കൂടിക്കാഴ്ച നടത്തി വെള്ളിയാഴ്ച കേസ് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാതിരുന്നതോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് സി.ബി.ഐ

You might also like

-