സംസ്ഥാനത്തെ 88 ലക്ഷം കാർഡ് ഉടമകൾക്ക്ഓണക്കിറ്റ് 

ഓഗസ്റ്റ് 13, 14 , 16 തീയതികളിൽ അന്ത്യോദയ വിഭാഗത്തിലുള്ള മഞ്ഞ കാർഡുകൾക്ക് കിറ്റുകൾ നൽകും

0

തിരുവനന്തപുരം : സംസ്ഥാനത്തെ 88 ലക്ഷം കാർഡ് ഉടമകൾക്ക് 11 ഇനം പലവ്യഞ്ജനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റേഷൻകടകളിലൂടെ വ്യാഴാഴ്ച കിറ്റ് വിതരണം ചെയ്തു തുടങ്ങും. 500 രൂപവിലയുള്ള ഉൽപ്പന്നങ്ങളാണ് കിറ്റിലുണ്ടാകുക.ആദ്യഘട്ടത്തിൽ അന്ത്യോദയ വിഭാഗത്തിൽപ്പെട്ട 5,95,000 കുടുംബങ്ങൾക്ക് കിറ്റ് നൽകും. പിന്നീട് 31ലക്ഷം മുൻഗണനാകാർഡുകൾക്ക് കിറ്റ് വിതരണം ചെയ്യും. ഓഗസ്റ്റ് 13, 14 , 16 തീയതികളിൽ അന്ത്യോദയ വിഭാഗത്തിലുള്ള മഞ്ഞ കാർഡുകൾക്ക് കിറ്റുകൾ നൽകും.

19, 20, 21, 22 തീയതികളിലായി മുൻഗണനാ വിഭാഗങ്ങൾക്കുള്ള പിങ്ക് കാർഡുകൾക്ക് കിറ്റ് നൽകും. ഓണത്തിനു മുൻപ് ശേഷിക്കുന്ന 51 ലക്ഷം കുടുംബങ്ങൾക്ക് (നീല, വെള്ള കാർഡുകൾ) കിറ്റുകൾ വിതരണം ചെയ്യും.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓഗസ്റ്റ് 21 മുതൽ 10 ദിവസത്തേക്ക് ഓണച്ചന്തകൾ നടത്തും. റേഷൻ കാർഡ് ഉടമകൾ ജൂലൈ മാസത്തിൽ ഏതു കടയിൽനിന്നാണോ റേഷൻ വാങ്ങിയത് അതേ കടയിൽനിന്ന് ഓണക്കിറ്റ് വിതരണം ചെയ്യും. മുൻഗണനേതര കാർഡുകൾക്ക് 15 രൂപ നിരക്കിൽ 10 കിലോഗ്രാം സ്പെഷൽ അരി ഓഗസ്റ്റ് 13 മുതൽ നൽകും.

-

You might also like

-