ഗുജറാത്തിൽ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു

രാജ്യത്ത് വീണ്ടും ഒരു ഒമിക്രോൺ കേസ് കൂടി സ്ഥിതീകരിച്ചു

0

രാജ്യത്ത് വീണ്ടും ഒരു ഒമിക്രോൺ കേസ് കൂടി സ്ഥിതീകരിച്ചു. ഗുജറാത്തിലാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. സിംബാബ് വേയിൽ നിന്നെത്തിയ 72 വയസുകാരനായ ജാം നഗർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെ ലാബിലേക്ക് സാംപിൾ പരിശോധിക്കാൻ അയച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം മൂന്നായി. നേരത്തെ കർണാടകയിൽ വിദേശിയടക്കം രണ്ടു പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്.

മിക്രോണ്‍ തീവ്രമായില്ലെങ്കില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിനുള്ള സാധ്യത കുറവാണെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മുപ്പത് രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം സാന്നിധ്യം കണ്ടെത്തിയെങ്കിലും മരണകാരണമായേക്കാവുന്ന തീവ്രത എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

-

You might also like

-