മകളുടെ ശരീരത്തിലേക്ക് അമ്പതിലധികം തവണ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയ മാതാവിന് ജീവപര്യന്തം

വീടിനകത്തെ അടുക്കള തൂണില്‍ ബന്ധിച്ച് നിരവധി തവണ കുത്തിയിട്ടും, പിന്നീട് തലയില്‍ മാരകായുധമുപയോഗിച്ചു അടിക്കുകയും, മരണം ഉറപ്പാക്കുന്നതിന് വീടിന്റെ അടുക്കളയ്ക്ക് തീയിടുകയും ചെയ്താണ് തഹീറാ വീട്ടില്‍ നിന്നും എട്ടു വയസ്സുള്ള കുട്ടിയേയും കൂട്ടി പുറത്തേക്ക് രക്ഷപ്പെട്ടത്.

0

ഒക്കലഹോമ: പതിനൊന്നു വയസ്സുള്ള മകളുടെ ശരീരത്തില്‍ അരിശം അടങ്ങും വരെ അമ്പതിലധികം തവണ കുത്തി കുത്തിയിറക്കി കൊലപ്പെടുത്തിയ ഒക്കലഹോമയില്‍ നിന്നുള്ള മാതാവ് തഹീറാ അഹമ്മദിനെ(39) ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

തുള്‍സാ കോടതി മെയ് 16 വ്യാഴാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ വകുപ്പുകളായി ഇവര്‍ക്കെതിരെ ചാര്‍ജജ് ചെയ്ത കേസ്സുകളില്‍ തുടര്‍ച്ചയായ മൂന്നു ജീവപര്യന്തവും, കൂടാതെ 10 വര്‍ഷവും തടവുശിക്ഷ വിധിച്ചു. ഏപ്രില്‍ 19ന് ഇവര്‍ കുറ്റക്കാരിയാണെന്ന് ജൂറി വിധിയെഴുതിയിരുന്നു.

വീടിനകത്തെ അടുക്കള തൂണില്‍ ബന്ധിച്ച് നിരവധി തവണ കുത്തിയിട്ടും, പിന്നീട് തലയില്‍ മാരകായുധമുപയോഗിച്ചു അടിക്കുകയും, മരണം ഉറപ്പാക്കുന്നതിന് വീടിന്റെ അടുക്കളയ്ക്ക് തീയിടുകയും ചെയ്താണ് തഹീറാ വീട്ടില്‍ നിന്നും എട്ടു വയസ്സുള്ള കുട്ടിയേയും കൂട്ടി പുറത്തേക്ക് രക്ഷപ്പെട്ടത്. പിറ്റേ ദിവസം തന്നെ ഇവരെ പോലീസ് പിടികൂടിയിരുന്നു.

പതിനൊന്നു വയസ്സുള്ള കുട്ടിയുടെ നോട്ടവും, അമ്മയോടുള്ള പെരുമാറ്റവും ഇഷ്ടപ്പെടാതിരുന്നതാണ് തന്നെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ഇവര്‍ സമ്മതിച്ചിരുന്നു.

പതിനൊന്നു വയസ്സുള്ള കുട്ടിയോടൊപ്പം 9 വയസ്സുള്ള കുട്ടിയേയും ഇവര്‍ ബന്ധിച്ചിരുന്നു. മൂത്തകുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടു എട്ടു വയസ്സുക്കാരി ഓടി എത്തി 9 വയസ്സുക്കാരിയെ കെട്ടഴിച്ചു രക്ഷപ്പെടുത്തുകയായിരുന്നു.

ശിക്ഷയുടെ 85 ശതമാനം ജയിലില്‍ കഴിഞ്ഞതിനു ശേഷം മാത്രമേ പരോളിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂവെന്നും ജഡ്ജി വിധി ന്യായത്തില്‍ പറഞ്ഞു. വിധി കഴിഞ്ഞു പുറത്തുവന്ന തഹീറായോടു ചെയ്ത പ്രവര്‍ത്തിയില്‍ ഖേദം ഉണ്ടോ എന്ന ചോദ്യത്തിനു ഇല്ലാ എന്നാണ് അവര്‍ പ്രതികരിച്ചത്

You might also like

-