ഓപ്പറേഷൻ ലോട്ടസ് തുഷാർ വെള്ളാപ്പള്ളിക്ക് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ്

നൽഗൊണ്ട എസ്പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണിച്ചു കുളങ്ങരയിലെത്തിയത്.

0

കണിച്ചുകുളങ്ങര,ആലപ്പുഴ | തെലങ്കാനയിലെ “ഓപ്പറേഷൻ ലോട്ടസ് ബന്ധപ്പെട്ട്
തുഷാർ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിൽ തെലങ്കാന പൊലീസ് സംഘം എത്തി.തെലങ്കാന രാഷ്ട്ര സമിതിയുടെ 4 എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ ഇടനിലക്കാര്‍ 100 കോടിരൂപ തുഷാർ ഇടനിലക്കാരായി നിന്ന് വാഗ്ദാനം നല്‍കിയതായാണ് പരാതി . ഈ മാസം 21 ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘം മുൻപാകെ ഹാജരാകാൻ നിർദേശിച്ചുകൊണ്ടുള്ള നോട്ടീസ് നൽകുന്നതിനാണ് തെലുങ്കാന പോലീസ് തുഷാറിന്റെ വീട്ടിൽ എത്തിയത് .തുഷാറിന്റെ അസാന്നിധ്യത്തിൽ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി.നൽഗൊണ്ട എസ്പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണിച്ചു കുളങ്ങരയിലെത്തിയത്.

തെലങ്കാന രാഷ്ട്ര സമിതിയുടെ 4 എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ ഇടനിലക്കാര്‍ 100 കോടി വാഗ്ദാനം നല്‍കിയെന്നാണു ആരോപണം. അഹമ്മദാബാദിലിരുന്ന് തുഷാറാണ് ഇടനിലക്കാരെ നിയന്ത്രിച്ചതെന്നും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സംഭവത്തിൽ അറസ്റ്റിലായ 3 ഇടനിലക്കാര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുമ്പോൾ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാണ് തെലങ്കാന സർക്കാരിന്റെ തീരുമാനം. തെളിവുകൾ തെരഞ്ഞെടുപ്പു കമ്മിഷനും കൈമാറിയിട്ടുണ്ട്.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വാർത്ത സമ്മേളനം വിളിച്ചൻ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഓപ്പറേഷന്‍ കമലയ്ക്ക് പിന്നില്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നോമിനിയാണ് തുഷാര്‍ വെള്ളാപ്പള്ളിയെന്നുമാണ് ചന്ദ്രശേഖര്‍ റാവു ആരോപിച്ചത്.
ടിആര്‍എസ് നേതാക്കളുമായി തുഷാര്‍ സംസാരിച്ചുവെന്നും കെസിആര്‍ കുറ്റപ്പെടുത്തിയിരുന്നു. തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിക്ക് വേണ്ടി ഇടപെട്ടത് തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് ആരോപിച്ച ചന്ദ്രശേഖര്‍റാവു, അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 5 വിഡിയോകളും പുറത്തുവിട്ടിരുന്നു.

You might also like