മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിൽ പ്രസംഗിച്ച സംഭവത്തിൽ എൻ കെ പ്രേമചന്ദ്രന് ജില്ലാ കളക്ടറുടെ താക്കീത്.

സിപിഎം സംസ്ഥാന സമിതിയംഗം കെ വരദരാജനാണ് കളക്ടർക്ക് പരാതി നൽകിയത്.

0

കൊല്ലം: മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിൽ പ്രസംഗിച്ച സംഭവത്തിൽ എൻ കെ പ്രേമചന്ദ്രന് വരണാധികാരി കൂടിയായ ജില്ലാ കളക്ടറുടെ താക്കീത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്ന് കാണിച്ച് ഇടത് മുന്നണി നൽകിയ പരാതിയിലാണ് ജില്ലാ കളക്ടറുടെ നടപടി. സുന്നി പള്ളികളിലെ സ്ത്രീ പ്രവേശം സംബന്ധിച്ച് എൻകെ പ്രേമചന്ദ്രൻ നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്.

സിപിഎം സംസ്ഥാന സമിതിയംഗം കെ വരദരാജനാണ് കളക്ടർക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടർ എൻ കെ പ്രേമചന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇനി ഇത്തരം പ്രസംഗങ്ങൾ ആവര്‍ത്തിച്ചാൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് കളക്ടര്‍ താക്കീത് ചെയ്തു.