ബജറ്റ് പ്രസംഗം “ബഹി ഖാത’ ഇല്ല ബജറ്റ് പ്രസംഗം പേപ്പറിലല്ല. ഐപാഡിലാണ്.,എം പി മാർക്ക് പ്ലേ സ്റ്റോറിൽ

പേപ്പർരഹിത ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്.

0

ഡൽഹി :കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കുന്നത് രാജ്യത്തെ ആദ്യ പേപ്പര്‍ രഹിത ബജറ്റ്. ചരിത്രത്തിലാദ്യമായി പ്രിന്‍റ് ചെയ്ത പേപ്പറില്ലാതെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്.കഴിഞ്ഞ വർഷങ്ങളിൽ മുൻഗാമികൾ ചെയ്യാറുള്ളത് പോലെ പെട്ടിയിൽ ബജറ്റ് പ്രസംഗം കൊണ്ടുവരുന്ന പതിവുപേക്ഷിച്ച് ‘ബഹി ഖാത’ എന്ന് പേരുള്ള പട്ടുതുണിയിൽ ബജറ്റ് പ്രസംഗം കൊണ്ടുവന്നത്  ഇത്തവണയും അതുപോലെത്തന്നെയാകും അവർ ബജറ്റ് പ്രസംഗം കൊണ്ടുവരികയെന്നാണ് എല്ലാവരും കരുതിയിരുന്നതെങ്കിലും, രാഷ്ട്രപതിയെ കാണാനെത്തിയപ്പോൾ മാധ്യമപ്രവർത്തകർ ആദ്യം ഒന്നമ്പരന്നു. അവരുടെ കയ്യിലുള്ളത്, തീരെച്ചെറിയ ഒരു പൊതിയാണ്. ഒരു ഫയലിന്‍റെ വലിപ്പം മാത്രമുള്ള പൊതി.പിന്നീടാണ് മനസ്സിലായത്, ഇത്തവണ ബജറ്റ് പ്രസംഗം പേപ്പറിലല്ല. ഐപാഡിലാണ്. പേപ്പർരഹിത ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്.

എംപിമാർക്ക് ബജറ്റ് പ്രസംഗത്തിന്‍റെ കോപ്പി ഇത്തവണ വിതരണം ചെയ്യില്ല. പകരം സോഫ്റ്റ് കോപ്പികളാണ് വിതരണം ചെയ്യുക. കാരണം കൊവിഡ് പ്രോട്ടോക്കോൾ തന്നെ. യൂണിയൻ ബജറ്റ് എന്ന എൻഐസിയുടെ ഒരു ആപ്ലിക്കേഷനും പ്ലേ സ്റ്റോറിൽ തയ്യാറാണ്. ബജറ്റ് അവതരണത്തിന് ശേഷം ബജറ്റ് രേഖകൾ ഈ ആപ്ലിക്കേഷനിൽ ലഭ്യമാകും.രാജ്യത്തെ വ്യാപാരികൾ പണ്ട് കാലം മുതൽ ഉപയോഗിച്ചിരുന്ന കണക്കെഴുത്തു പുസ്കകമാണ് ബഹി ഖാത. ഉത്തരേന്ത്യയിലെ ചില ട്രഡീഷണൽ ട്രേഡേഴ്‍സ് കടകളിൽ നമ്മൾ കാണാറുള്ള അതേ പുസ്തകം തന്നെ. പെട്ടിയിൽ നിന്ന് ബഹി ഖാതയിലേക്ക്. അവിടെ നിന്ന് ഐ പാഡിലേക്ക്. ആ ഐ പാഡിൽ നമ്മുടെയെല്ലാം ജീവിതങ്ങളെ നേരിട്ട് ബാധിക്കുന്ന എന്ത് പ്രഖ്യാപനങ്ങളുണ്ടാകും? കാത്തിരുന്ന് കാണാം, 11 മണിക്കാണ് ബജറ്റ് പ്രസംഗം.

-

You might also like

-