കാർഷിക ക്ഷേമ പദ്ധതികള്‍ക്ക് 75,060 കോടി,കേരളത്തില്‍ 1100 കി.മീ റോഡ് ദേശീയപാത നിര്‍മ്മാണത്തിനായി 65,000 കോടി

ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ റോഡ് വികസനത്തിന് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം.കേരളത്തില്‍ 1100 കി.മീ റോഡ് ദേശീയപാത നിര്‍മ്മാണത്തിനായി 65,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.ഇതില്‍ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴി പദ്ധതിയും ഉള്‍പ്പെടുന്നു

0

2021-2022 വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യമേഖലക്ക് ഊന്നൽ നൽകിയുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.

64,000 കോടിയാണ് ആരോഗ്യമേഖലക്കായി വകയിരുത്തിയത്. കോവിഡ് വാക്സിനേഷനായി 35,000 കോടിയും അനുവദിച്ചു. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി വർധിപ്പിച്ചു. 75 വയസ് കഴിഞ്ഞ പെൻഷൻമാത്രം വരുമാനമായുള്ളവരെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കി.കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്ക് ബജറ്റില്‍ 75,060 കോടി. 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു.

1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കിയുള്ള സംഭരണം തുടരുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ധനമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്.

കര്‍ഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. യുപിഎ സര്‍ക്കാര്‍ നല്‍കിയതിന്റെ ഇരട്ടിയലധികം തുകയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ഇതുവരെ നല്‍കിയതെന്നും മന്ത്രി പറഞ്ഞു

കർഷക നിയമങ്ങൾക്കെതിരെ പ്രതിപക്ഷ പ്രതിഷേധവും സഭയിലുണ്ടായി. പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ കറുത്ത ഗൗൺ ധരിച്ചാണ് സഭയിൽ എത്തിയത്. ബജറ്റ് അവതരിപ്പിക്കാനായി ധനമമന്ത്രി എഴുനേറ്റപ്പോൾ മുദ്രാവാക്യം വിളികളുമുണ്ടായി. എന്നാൽ ബജറ്റവതരണത്തിന് ശേഷം അവസരം നൽകുമെന്ന് ലോക്സഭ ചെയർമാൻ അറിയച്ചതിനെ തുടർന്ന് പ്രതിപക്ഷം ശാന്തരാകുകയായിരുന്നു. പേപ്പർ രഹിത ബജറ്റായിരുന്നു ധനമന്ത്രി അവതരിപ്പിച്ചത്

ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ റോഡ് വികസനത്തിന് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം.കേരളത്തില്‍ 1100 കി.മീ റോഡ് ദേശീയപാത നിര്‍മ്മാണത്തിനായി 65,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.ഇതില്‍ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴി പദ്ധതിയും ഉള്‍പ്പെടുന്നു

പശ്ചിമ ബംഗാളില്‍ 675 കി.മീ റോഡ് വികസനത്തിന് 95,000 കോടി രൂപയും തമിഴ്നാട്ടില്‍ 3500 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 1.03 ലക്ഷം കോടിയും അസമില്‍ 1300 കി.മീ റോഡ് നിര്‍മാണത്തിന് 34,000 കോടി രൂപയുടടേയും പദ്ധതികളാണ് പ്രഖ്യാപിച്ചത്.

You might also like

-