നിപ്പ രക്തസാക്ഷി ലിനിയുടെ ഭര്‍ത്താവ് സജീഷിനെ പട്ടി എന്ന് വിളിച്ച് അധിക്ഷേപിച്ച് കോണ്‍ഗ്രസ്

ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്താണ് സജീഷിനെ കുരയ്ക്കുന്ന പട്ടി എന്ന് വിളിച്ച് അധിക്ഷേപിച്ചത്

0

കോഴിക്കോട്: നിപ്പയുടെ ഇരയായി മരണമടഞ്ഞ ലിനിയുടെ ഭര്‍ത്താവ് സജീഷിനെ പട്ടി എന്ന് വിളിച്ച് അധിക്ഷേപിച്ച് കോണ്‍ഗ്രസ്. ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്താണ് സജീഷിനെ കുരയ്ക്കുന്ന പട്ടി എന്ന് വിളിച്ച് അധിക്ഷേപിച്ചത്.”രാഷ്ട്രീയ ലാഭത്തിനു വേണ്ടി സി പി ഐ എം ഡി വൈ എഫ് ഐ ക്ക് വേണ്ടികുരയ്ക്കുന്ന പട്ടിയായി മാറിയിട്ടുണ്ട്, സജിയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യണം ” മുല്ലപ്പള്ളി തന്നെ വിളിച്ചില്ലെന്ന് ആവര്‍ത്തിച്ച് സജീഷ്. രമേശ് ചെന്നിത്തലയും ടി സിദ്ദീഖും ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ചിരുന്നു. മുല്ലപ്പള്ളിക്ക് വിളിക്കാനാണെന്ന് പറഞ്ഞ് ചിലര്‍ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു. മുല്ലപ്പള്ളി പറഞ്ഞ ജിതേഷിനെ അറിയാം അദ്ദേഹം തന്‍റെ സൃഹൃത്താണ്. മുല്ലപ്പള്ളി വിളിച്ചെന്ന് ജിതേഷ് പറഞ്ഞെങ്കില്‍ അത് കളവാണെന്നും ലിനിയുടെ ഭര്‍ത്താവ് സജീഷ് പറഞ്ഞു.