“ബലമായി ഞെരമ്പു മുറിച്ചു “കാമുകന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് നിഖിലയുടെ മൊഴി

നിഖിലയുടെ മൊഴി പ്രകാരം ആത്മഹത്യ ചെയ്ത നാദിര്ഷയെ പ്രതി ചേർത്തു സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു സമ്പത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും മറ്റു പ്രശ്നങ്ങൾ സംബന്ധിച്ചു അന്വേഷണത്തെ നടക്കുന്നതായി മറയൂർ പോലീസ് അറിയിച്ചു

0

ഇടുക്കി: മറയൂരില്‍ കാമുകനൊപ്പം കൊക്കയില്‍ ചാടിയ നിഖിലയുടെ മൊഴി പുറത്ത്. കാമുകന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് നിഖിലയുടെ മൊഴി. ആത്മഹത്യ ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. കാമുകന്‍ നാദിര്‍ഷ ബലമായി ഞരമ്പ് മുറിയ്ക്കുകയായിരുന്നെന്നാണ് നിഖില പറയുന്നത്. നിഖിലയുടെ മൊഴി പ്രകാരം ആത്മഹത്യ ചെയ്ത നാദിര്ഷയെ പ്രതി ചേർത്തു സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു സമ്പത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും മറ്റു പ്രശ്നങ്ങൾ സംബന്ധിച്ചു അന്വേഷണത്തെ നടക്കുന്നതായി മറയൂർ പോലീസ് അറിയിച്ചു .

തനിക്ക് മരിക്കാന്‍ താത്പര്യം ഇല്ലായിരുന്നെന്നും യുവാവ് ബലമായി തന്റെ ഇരുകൈകളിലെയും ഞരമ്പ് മുറിക്കുകയും ആയിരുന്നെന്ന് പൊലിസിനോടും ബന്ധുക്കളോടും പറഞ്ഞു. രണ്ടുവര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. സംഭവം നടക്കുന്ന ദിവസം വ്യാഴം രാവിലെ പെരുമ്പാവൂരില്‍ നിന്നും മറയൂരിലെത്തിയ നാദിര്‍ഷ ഫോണില്‍ നിഖിലയുമായി ബന്ധപ്പെടുകയും പ്രധാനപ്പെട്ട കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒപ്പം കൂട്ടികൊണ്ട് ഇരച്ചില്‍ പാറയിലും മറ്റും പോയ ശേഷം ഒരുമിച്ച് മരിക്കാമെന്ന് നിര്‍ബന്ധിച്ചുകൊണ്ട് ഇരിക്കുക ആയിരുന്നു. ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞ് മൊബൈലില്‍ ചിത്രീകരിച്ച ശേഷം ആഭരണങ്ങളും മൊബൈലും വാഹനത്തിനുള്ളില്‍ വക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും യുവതി ഫോണ്‍ കൈയ്യില്‍ കരുതുകയും പെരുമാറ്റത്തില്‍ ഭയം തോന്നിയപ്പോള്‍ ഫോണില്‍ നിന്നും ദൃശ്യങ്ങള്‍ നാദിര്‍ഷായുടെ സഹോദരിക്കും സുഹ്രുത്തുക്കള്‍ക്കും എങ്ങനയെങ്കിലും രക്ഷപ്പെടുന്നതിനായി അയച്ചു കൊടുക്കുകയും ചെയ്തു. സഹോദരിയും മറ്റും തിരികെ വിളിച്ചപ്പോള്‍ യുവാവ് ദേഷ്യപ്പെടുകയും ഫോണ്‍ തല്ലിപൊട്ടിക്കുകയും ചെയ്തു . പിന്നീട് ബലമായി യുവതിയുടെ കൈയ്യിലെ ഞരമ്പ് മുറിക്കുക ആയിരുന്നു അപ്പോള്‍ ബോധരഹിതയായി വീണു പിന്നീട് ബോധം വന്നപ്പോള്‍ കൈയ്യിലെ ഞരമ്പ് മുറിച്ച് സമീപത്ത് ഇരിക്കുന്ന യുവാവിന്റെ അടുത്ത് നിന്നും ഓടി രക്ഷപ്പെടുന്നതിനിടയില്‍ വീണ് പോകുകയും വിനോദ സഞ്ചാരികളും ടിക്കറ്റ് വില്‍പ്പന നടത്തികൊണ്ടിരുന്ന മണികണ്ഠനും എത്തിയപ്പോള്‍ താഴെ ഒരാള്‍ ഉണ്ടെന്നും തന്നെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അറിയിക്കുകയും ചെയ്തു”

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിഖില ഗുരുതരാവസ്ഥയിപ്പോഴും തരണം ചെയ്തട്ടില്ല . കഴഞ്ഞദിവസ്സമാണ് പെരുമ്പാവൂര്‍ സ്വദേശി നാദിര്‍ഷയും നിഖിലയും കൈഞരമ്പ് മുറിച്ച ശേഷം കാന്തല്ലൂർ ഭ്രമരം വ്യൂ പോയിന്റിൽ നിന്ന് കൊക്കയിലേക്ക് ചാടിയത്. ആത്മഹത്യാ ശ്രമത്തിന് മുമ്പ് കാര്യങ്ങള്‍ വിശദീകരിച്ച് സുഹൃത്തുക്കള്‍ക്ക് നാദിര്‍ഷ വീഡിയോ അയച്ച് കൊടുത്തിരുന്നു.

നാദിർഷയും മറയൂർ ജയ്മാതാ സ്കൂളിലെ അധ്യാപികയായ നിഖിലയും ഏറെ നാളായി സ്നേഹത്തിലായിരുന്നു. ഇതിനിടെ നാദിർഷർയ്ക്ക് വറെ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ നിഖില നാദി‍ഷയെ വിളിച്ചു. മറയൂർ കാന്തല്ലൂർ റൂട്ടിൽ വണ്ടി നിർത്തി വീഡിയോ ഷൂട്ട് ചെയ്ത് സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തു. പിന്നാലെ കൈഞരമ്പ് മുറിച്ച ശേഷം കാന്തല്ലൂർ ഭ്രമരം വ്യൂ പോയിന്റിൽ നിന്ന് കൊക്കയിലേക്ക് ചാടുകയായിരുന്നു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ വിനോദ സഞ്ചാരികളാണ് അവശനിലയിൽ പാറപ്പുറത്ത് കിടക്കുന്ന യുവതിയെ കണ്ടെത്തിയത്. ഇവർ നൽകിയ വിവരം അനുസരിച്ച് നാട്ടുകാ‍രും പൊലീസും നടത്തിയ തിരച്ചിലിൽ നാദിർഷയുടെ മൃതദേഹംകണ്ടെടുക്കാറുകയായിരുന്നു

You might also like