സ്വർണക്കടത്തു കേസിലെ പ്രതികളുമായി സഞ്ചരിച്ച എൻ ഐ എ സംഘത്തിന്റെ കാര്‍ പഞ്ചറായി; സ്വപ്നയെ സന്ദീപിനൊപ്പം കാറിലേക്ക് മാറ്റി

ഇവർക്ക് കേരള പൊലീസ് വഴിയോരങ്ങളില്‍ കാവലൊരുക്കുന്നു. എഎസ്പി ഷൌക്കത്തലിയുടെ നേതൃത്വത്തിലാണ് എൻഐഎ സംഘമാണ് പ്രതികളുമായി വരുന്നത്.

0

തൃശൂർ :സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ പ്രതികളുമായി സഞ്ചരിച്ചിരുന്ന എന്‍ഐഎ സംഘത്തിന്‍റെ കാറിന്‍റെ ടയര്‍ പഞ്ചറായി. സ്വപ്നയെ സന്ദീപിനൊപ്പം മറ്റൊരു വാഹത്തിലേക്ക് മാറ്റി യാത്ര തുടരുന്നു. സംഘം 11.25നാണ് വാളയാര്‍ അതിര്‍ത്തി കടന്നത്, ഒരു മണിയോടെ കൊച്ചിയിലെത്തും. സ്വപ്നയും സന്ദീപും നേരത്തെ രണ്ട് വാഹനങ്ങളിലായിരുന്നു. ഇവർക്ക് കേരള പൊലീസ് വഴിയോരങ്ങളില്‍ കാവലൊരുക്കുന്നു.
എഎസ്പി ഷൌക്കത്തലിയുടെ നേതൃത്വത്തിലാണ് എൻഐഎ സംഘമാണ് പ്രതികളുമായി വരുന്നത്. വാളയാർ മുതൽ കൊച്ചി വരെ കേരളാ പൊലീസാണ് ഇവർക്ക് സുരക്ഷയൊരുക്കുന്നത്,

പുലർച്ചെ അഞ്ച് മണിയോടെയാണ് എൻഐഎ സംഘം ബെംഗളൂരുവിൽ നിന്നും പ്രതികളുമായി കേരളത്തിലേക്ക് പുറപ്പെട്ടത്.
ഉച്ചയോടെ പ്രതികളെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിക്കും എന്നാണ് സൂചന. മൂന്ന് മണിയോടെ പ്രതികളെ കൊച്ചിയിൽ എത്തിച്ച് മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കും. തുടർന്ന് ഇരുവരെയും കൊവിഡ് പരിശോധനയ്ക്കായി കൊവിഡ് കെയർ സെൻ്ററിലേക്ക് മാറ്റും.പ്രതികള്‍ കേരളത്തിൽ നിന്ന് ഹോട്ട് സ്പോട്ടായ ബെംഗളൂരുവിലേക്ക് സഞ്ചരിച്ചതിനാൽ ഇവരെ ക്വാറന്‍റയിലാക്കേണ്ടതായി വരും എന്നാണ് സൂചന.