സര്‍ക്കാര്‍ ജീവനക്കാരുടെ പരിഷ്‌കരിച്ച ശമ്പളം ഏപ്രില്‍ മുതല്‍,മന്ത്രിസഭാ യോഗം തീരുമാനമെടുക്കു: തോമസ് ഐസിക്

ര്‍വീസ് വെയിറ്റേജിന് അനുസരിച്ച് ശമ്പള വര്‍ധനവ് വേണമെന്ന ആവശ്യവും പ്രതിപക്ഷ സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്

0

തിരുവനന്തപുരം :സര്‍ക്കാര്‍ ജീവനക്കാരുടെ പരിഷ്‌കരിച്ച ശമ്പളം ഏപ്രില്‍ മുതല്‍ നല്‍കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ശമ്പള പരിഷ്‌കരണം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും. റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കിയേക്കില്ല. മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമെന്നും മന്ത്രി.അതേസമയം ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടിന് എതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി പത്തിന് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ സൂചനാ പണിമുടക്ക് നടത്തും.

പരിഷ്‌കാരത്തിന് വേണ്ടി മാത്രമുള്ള ശുപാര്‍ശകളെന്നാണ് ആക്ഷേപം. സര്‍വീസ് വെയിറ്റേജിന് അനുസരിച്ച് ശമ്പള വര്‍ധനവ് വേണമെന്ന ആവശ്യവും പ്രതിപക്ഷ സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്.നിലവിലെ പത്ത് ശതമാനം വര്‍ധനവിനേക്കാള്‍ ഗുണകരം സര്‍വീസ് വെയിറ്റേജ് അനുസരിച്ചുള്ള വര്‍ധനവാണെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് നിര്‍ത്തലാക്കിയതിലും അടുത്ത ശമ്പള പരിഷ്‌കരണം 2026ല്‍ മതിയെന്ന നിര്‍ദേശത്തിലും ആണ് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഉള്ളത്.

You might also like

-