63 ലക്ഷത്തോളം രൂപ ചെലവഴിച്ച് മുഖ്യമന്ത്രിയ്‌ക്ക് അകമ്പടി പോകാൻ പുതിയ വാഹനങ്ങൾ വാങ്ങും

മുഖ്യമന്ത്രിക്ക് നിലവിൽ അകമ്പടി പോകുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ വാഹനങ്ങൾ ഉപയോഗ ശൂന്യമായെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ വാഹനങ്ങൾ വാങ്ങുന്നത്. രണ്ട് വാഹനങ്ങൾക്ക് പകരം നാല് പുതിയ വാഹനങ്ങൾ വാങ്ങുന്നതിനാണ് അനുമതി. സംസ്ഥാന പോലീസ് മേധാവിയുടെ ആവശ്യത്തെ തുടർന്നാണ് നടപടി.

0

തിരുവനന്തപുരം : രൂക്ഷാമായ സാമ്പത്തിക പ്രതിസന്ധിയ്‌ക്കിടയിലും . മുഖ്യമന്ത്രിയ്‌ക്ക് അകമ്പടി പോകാൻ പുതിയ വാഹനങ്ങൾ വാങ്ങും. നാല് വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകി.മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റാ ഹാരിയറും വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്.63 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വാഹനങ്ങൾ വാങ്ങുന്നത്. ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ പകർപ്പ് ജനംടിവിക്ക് ലഭിച്ചു.

മുഖ്യമന്ത്രിക്ക് നിലവിൽ അകമ്പടി പോകുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ വാഹനങ്ങൾ ഉപയോഗ ശൂന്യമായെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ വാഹനങ്ങൾ വാങ്ങുന്നത്. രണ്ട് വാഹനങ്ങൾക്ക് പകരം നാല് പുതിയ വാഹനങ്ങൾ വാങ്ങുന്നതിനാണ് അനുമതി. സംസ്ഥാന പോലീസ് മേധാവിയുടെ ആവശ്യത്തെ തുടർന്നാണ് നടപടി.

ഉപയോഗ ശൂന്യമായെന്ന് കണ്ടെത്തിയ രണ്ട് വാഹനങ്ങൾ ആഭ്യന്തര വകുപ്പിൽ ഉപയോഗിക്കാനും നിർദ്ദേശമുണ്ട്. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് മുഖ്യമന്ത്രിക്കായി പുതിയ അകമ്പടി വാഹനങ്ങൾ വാങ്ങുന്നത്.സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പോലീസിന് ആയുധങ്ങൾ വാങ്ങുന്നതിനുള്ള പണവും നേരത്തെ സർക്കാർ വെട്ടിക്കുറച്ചിരുന്നു.അതേസമയം തന്നെയാണ് പോലീസിനെ ആധുനികവൽക്കരിക്കാൻ കേന്ദ്രസർക്കാർ നൽകുന്ന തുക പോലും മുഖ്യമന്ത്രിക്ക് അകമ്പടി വാഹനമൊരുക്കാൻ ഈ രീതിയിൽ വകമാറ്റുന്നത്.

You might also like

-