ന്യൂ ഓസ്റ്റിന്‍ ഹൈസ്കൂള്‍ തുറക്കുന്നത് 2021 ജനുവരിയില്‍   

2020 ഓഗസ്റ്റിലായിരുന്നു സ്കൂള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടിയിരുന്നത്.

0

ഹൂസ്റ്റണ്‍ : കൊവിഡ് 19 പാന്‍ഡമിക്കിന്റെ പ്രത്യേക സാഹചര്യത്തില്‍ ന്യൂ ഓസ്റ്റിന്‍ ഹൈസ്കൂള്‍ 2021 ജനുവരിയില്‍ മാത്രമേ തുറന്നു പ്രവര്‍ത്തനമാരംഭിക്കുകയുള്ളൂവെന്ന് ഹൂസ്റ്റണ്‍ ഇന്‍ഡിപെന്റഡ് സ്കൂള്‍ ഡിസ്ട്രിക്റ്റ് പുറത്തിറക്കിയ പ്രസ്സ് റിലീസില്‍ പറയുന്നു. 2020 ഓഗസ്റ്റിലായിരുന്നു സ്കൂള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടിയിരുന്നത്.

80.9 മില്യന്‍ ഡോളര്‍ വിലമതിക്കുന്ന ന്യൂ ഓസ്റ്റിന്‍ ഹൈസ്കൂളിന്റെ താല്‍ക്കാലിക ലേണിംഗ് സെന്റര്‍ സൗത്ത് ലോക്ക് വുഡ് ഡ്രൈവില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്നും പത്രകുറിപ്പില്‍ പറയുന്നു. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പോലുള്ള മാനദണ്ഡങ്ങള്‍ പാലിക്കണമെങ്കില്‍ പുതിയ ഫെസിലിറ്റിയുടെ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും എച്ച്‌ഐഎസ്ഡി കണ്‍സ്ട്രക്ഷന്‍ സര്‍വീസസ് ഓഫിസര്‍ ഡെറിക് സാന്റേഴ്‌സ് പറഞ്ഞു.

1937 ല്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ച സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് സ്കൂള്‍ പുതുക്കി പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കോവിഡിനെ തുടര്‍ന്ന് താമസം നേരിട്ടതും 2021 ജനുവരിയിലേക്ക് മാറുന്നതിനുള്ള കാരണമായും ചൂണ്ടിക്കാണിക്കപ്പെടുന്നു.