മാങ്കുളത്ത് ചരിഞ്ഞ ആനയുടെ ജഡം സംസ്കരിച്ചതിൽ അനാസ്ഥ , ജഡം പാതി ദഹിപ്പിച്ചശേഷം വനപാലകർ കടന്നു

ഫെബ്രുവരി ഞായറാഴ്ച വെളുപ്പിന് നാലുമണിക്ക് ആനക്കുളം വലിയവ പാറക്കുട്ടിയിൽ പറകുഴിയിൽ വീണാണ് ആന ചെരിഞ്ഞത്. അന്നുതന്നെ വൈകിട്ട് 3 മണിയോടെ ആനയുടെ ജഡം പോസ്റ്റുമോർട്ട ത്തിന് വിധേയമാക്കി .വൈകിട്ട് 5 മണിക്ക് ദഹിപ്പിക്കുകയായിരുന്നു .ആനയുടെ പോസ്റുമോർട്ട നടപടിയിലും ആളുകൾ ആക്ഷേപം ഉന്നയിക്കുന്നുണ്ട്

0

ഇടുക്കി ,അടിമാലി |മാങ്കുളത്ത് ചെരിഞ്ഞ ആനയുടെ ജഡം സംസ്കരിച്ചതിൽ വനം വകുപ്പിന്റെ അനാസ്ഥ .ആനയുടെ ജഡം പകുതി ദഹിപ്പിച്ചശേഷം പ്രദേശത്തു ഉപേഷിച്ചുപോയതായാണ് പരാതി ജനവാസകേന്ദ്രത്തിൽ പാറക്കുഴിയിൽ ഇട്ടു കത്തിച്ച ജഡം പൂർണമായി കത്തി ദഹിക്കുന്നതിനു മുൻപ് വനപാലകർ സ്ഥലവിട്ടതാണ് പ്രശനങ്ങൾക്ക് കാരണം . ജഡത്തിൽ കൊളുത്തിയ തീ അണഞ്ഞതോടെ ജഡത്തിന്റെ അവശിഷ്ടം തെരുവ് നായകളും കാട്ടുപന്നികളും വലിച്ചിഴച്ചു പ്രദേശമാകെ വിതറിയിരിക്കുകയാണ് .പാതി വെന്ത ജഡത്തിൽ നിന്നും പ്രദേശമാകെ ദുർഗന്ധം വമിക്കുന്നുമുണ്ട്. നാട്ടുകാർ പലതവണ വനവകുപ് ഉദ്യോഗസ്ഥരെ വിളിച്ചു വിവരം ധരിപ്പിച്ചിട്ടും ജഡം വേണ്ടവണ്ണം സംസ്കരിക്കാൻ വനപാലകർ കൂട്ടാക്കിയിട്ടില്ല . അടിമാലി റേഞ്ചിൽപെട്ട മാങ്കുളം ആനകുളം പെരുമ്പൻകുത്ത് ബീറ്റിൽ പെട്ട പ്രദേശത്താണ് ആനയുടെ ജഡം കണ്ടെത്തിയത് .
ഫെബ്രുവരി ഞായറാഴ്ച വെളുപ്പിന് നാലുമണിക്ക് ആനക്കുളം വലിയവ പാറക്കുട്ടിയിൽ പറകുഴിയിൽ വീണാണ് ആന ചെരിഞ്ഞത്. അന്നുതന്നെ വൈകിട്ട് 3 മണിയോടെ ആനയുടെ ജഡം പോസ്റ്റുമോർട്ട ത്തിന് വിധേയമാക്കി .വൈകിട്ട് 5 മണിക്ക് ദഹിപ്പിക്കുകയായിരുന്നു .ആനയുടെ പോസ്റുമോർട്ട നടപടിയിലും ആളുകൾ ആക്ഷേപം ഉന്നയിക്കുന്നുണ്ട് പോസ്റ്റ്മോർട്ടം നടത്താനെത്തിയ ഉദ്യോഗസ്ഥർ ഇതിനായുള്ള യാതൊരു ഉപകാരങ്ങളും ഇല്ലാതായാണ് പ്രദേശത്തു എത്തിയതെന്നും വനംവകുപ്പ് ജീവനക്കാർ പ്രദേശവാസികൾ നൽകിയ കോടാലി ഉപയോഗിച്ചാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
ആനയുടെ ജഡം ദഹിപ്പിക്കാൻ വിറകിനൊപ്പം തീ അണയാതിരിക്ക ഉപയോഗിക്കാറുള്ള പഞ്ചസാര ഉപയോഗിച്ചില്ലന്നും .ജഡം ദഹിപ്പിക്കാൻ നാമ മാത്ര വിറകാണ് ഉപയോഗിച്ചത്.തീ കൊളുത്തിയ ശേഷം ജഡം ദാഹിച്ചെന്നു ഉറപ്പുവരുത്താതെ വനപാലകർ മടങ്ങി.പിന്നീട് ജഡം ദഹിക്കാൻ വേണ്ട വിറക് ശേഖരിച്ച് പ്രദേശത്തു താമസിക്കുന്ന ആദിവാസികൾ നൽകിയെങ്കിലും അവശേഷിക്കുന്ന ആനയുടെ ജഡം സംസ്കരിക്കാൻ വനപാലകരും എത്തിയിട്ടില്ലന്നാണ്
നാട്ടുകാർ പറയുന്നത് .ഇപ്പോൾ ആയുടെ കാൽ പദവും മസ്തകവും ദഹിക്കാതെ കിടക്കുകയാണ് .ദിവസങ്ങളായി കിടക്കുന്ന ജഡം ഇതിനോടകം ചീഞ്ഞു ദുർഗന്ധം വമിക്കുകയാണ്. പ്രദേശത്തെ ജനങ്ങൾ കുടിക്കാനും മറ്റു ഉപയോഗിക്കുന്ന വെള്ളത്തിലെക്ക് കാട്ടുപന്നിയും തെരുവ് നായ്ക്കളെയും ജഡാവശിഷ്ടങ്ങൾ വലിച്ചുകൊണ്ടുചെന്നിട്ടതായും പുഴയിലെ ജലം മലിനമായതായും നാട്ടുകാർ പറഞ്ഞു .

You might also like

-