മകനെ ജയിലിൽ സന്ദർശിച്ചു മടങ്ങിയതിന് തൊട്ടു പിന്നാലെ നടൻ ഷാരൂഖ് ഖാന്റെ വീട്ടിൽ എൻ സി ബി റെയ്‌ഡ്‌

ജയിലിൽ നിന്നും ഷാറൂഖ് വീട്ടിലെത്തി തൊട്ടുപിന്നാലെയാണ് റെയ്ഡിനായി ഉദ്യോഗസ്ഥർ മന്നത്തിലേക്ക് എത്തിയത്.

0

മുംബൈ : നടൻ ഷാരൂഖ് ഖാന്റെ വീട്ടിൽ റെയ്‌ഡ്‌. മുംബൈ ബാന്ദ്രയിലെ വീട്ടിൽ എൻ സി ബിയാണ് റെയ്‌ഡ് നടത്തുന്നത്. ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ വീട്ടിലും എൻ സി ബി റെയ്‌ഡ് നടത്തുകയാണ്. ഉച്ചയ്ക്ക് 2 മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാൻ അനന്യ പാണ്ഡെയ്ക്ക് നോട്ടീസ് നൽകി. മകൻ ആര്യൻ ഖാൻ അറസ്റ്റിലായ ലഹരി കേസിലാണ് റെയ്‌ഡ്‌. ഖാനെ ഷാരൂഖാൻ ജയിലിൽ സന്ദർശിച്ചു മടങ്ങിയ ഉടെനെയായിരുന്നു ഷാരൂഖാന്റെ വീട്ടിൽ എൻ സി ബി സംഘം മില്ലൽ പരിശോധനക്കത്തിയത് ഇന്ന് രാവിലെ ഷാറൂഖ് മുംബൈ ആർതർ റോഡിലെ ജയിലിലെത്തി ആര്യൻ ഖാനെ സന്ദർശിച്ചിരുന്നു. ജയിലിൽ നിന്നും ഷാറൂഖ് വീട്ടിലെത്തി തൊട്ടുപിന്നാലെയാണ് റെയ്ഡിനായി ഉദ്യോഗസ്ഥർ മന്നത്തിലേക്ക് എത്തിയത്.

അതേസമയം, കേസിൽ ആർതർ റോഡ് ജയിലിൽ കഴിയുന്ന നടൻ ഷാരൂഖ് ഖാന്റെ വീട്ടിൽ റെയ്‌ഡ്‌. മുംബൈ ബാന്ദ്രയിലെ വീട്ടിൽ എൻ സി ബിയാണ് റെയ്‌ഡ് നടത്തുന്നത്. ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ വീട്ടിലും എൻ സി ബി റെയ്‌ഡ് നടത്തുകയാണ് ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി മാറ്റി. ഒക്ടോബർ 26 ലേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കന്നത് മാറ്റിയത്. ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന് ആര്യന്റെ അഭിഭാഷകൻ അഭ്യർത്ഥിച്ചെങ്കിലും കോടതി വിധി പറയാൻ മാറ്റുകയായിരുന്നു.അതേസമയം വിചാരണക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെ ഹൈക്കോടതിയെ ആര്യൻ സമീപിച്ചെങ്കിലും ഹൈക്കോടതി കേസ് പരിഗണിക്കുന്നതിൽ അനിശ്ചിതത്വം നീങ്ങിയിട്ടില്ല. ഹൈക്കോടതി കേസ് വാദത്തിനെടുത്താലും തുടർച്ചയായി ദീപാവലി അവധി വരുന്നതിനാൽ ആര്യൻ്റെ ജയിൽ വാസം നീളാൻ സാധ്യതയുണ്ട്

 

You might also like