നൗഷാദ്.,ബിഗ് ഷെഫ് അന്തരിച്ചു

.ടെലിവിഷൻ ചാനലുകളിലെ കുക്കറി ഷോകളിലൂടെ ശ്രദ്ധേയനായിരുന്ന അദ്ദേഹം, മമ്മൂട്ടി നായകനായ കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ , ദിലീപിന്റെ സ്പാനിഷ് മസാല തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്.

0

പാചക വിദഗ്ധനു സിനിമ നിർമ്മാതാവുമായ നൗഷാദ് (54) അന്തരിച്ചു. ആന്തരിക അവയവങ്ങൾക്ക് അണുബാധയേറ്റതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്ററിൽ കഴിയുക ആയിരുന്നുവെന്ന് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ അറിയിച്ചു.പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ് നൗഷാദ്. ബിഗ് ഷെഫ് എന്ന പേരിലാണ് നൗഷാദ് അറിയപ്പെട്ടിരുന്നത്.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് കൂടി ആയിരുന്നു അദ്ദേഹം. രോഗബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്.ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയായിരുന്ന നൗഷാദ് വെന്‍റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അഞ്ച് മാസം മുമ്പ് അദ്ദേഹം ഒരു ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിധേയനായിരുന്നു. തുടര്‍ന്ന് പലതരം അസുഖങ്ങള്‍ മൂലം നൗഷാദിന്‍റെ ആരോഗ്യസിഥിതി മോശമാകുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ കഴിയുകയായിരുന്നു.ടെലിവിഷൻ ചാനലുകളിലെ കുക്കറി ഷോകളിലൂടെ ശ്രദ്ധേയനായിരുന്ന അദ്ദേഹം, മമ്മൂട്ടി നായകനായ കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ , ദിലീപിന്റെ സ്പാനിഷ് മസാല തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്.പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദിന് തിരുവല്ലയിൽ ഹോട്ടലും കാറ്ററിങ് സര്‍വീസും ഉണ്ട്

-

You might also like

-