ലൈംഗീക അധിക്ഷേപം 164-ാം വകുപ്പ് പ്രകാരം നജ്മയുടെ രഹസ്യമൊഴി

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഹരിത നേതാക്കൾക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന ആരോപണമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ലീഗ് നേതൃത്വത്തിന് പരാതി നൽകിയെങ്കിലും ഗൗരവമായി പരിഗണിച്ചില്ലെന്ന് ഹരിത നേതാക്കൾ ആരോപിച്ചിരുന്നു.

0

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസ് ലൈംഗീക അധിക്ഷേപം നടത്തിയെന്ന ഹരിത മുൻ സംസ്ഥാന ഭാരവാഹികളുടെ പരാതിയിൽ പരാതിക്കാരിയായ നജ്മ തബഷീറ നാളെ കോടതിയിൽ മൊഴി നൽകും. ഹരിതയുടെ പിരിച്ചു വിട്ട കമ്മിറ്റിയിലെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു നജ്മ. നാളെ ഉച്ചയ്ക്ക് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഐപിസി 164-ാം വകുപ്പ് പ്രകാരം നജ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക. ലൈംഗിക അധിക്ഷേപ പരാതിയിൽ വെള്ളയിൽ പോലീസ് എടുത്ത കേസിൻ്റെ തുടർ നടപടിയാണിത്

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഹരിത നേതാക്കൾക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന ആരോപണമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ലീഗ് നേതൃത്വത്തിന് പരാതി നൽകിയെങ്കിലും ഗൗരവമായി പരിഗണിച്ചില്ലെന്ന് ഹരിത നേതാക്കൾ ആരോപിച്ചിരുന്നു.തുടർന്ന് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചത്. ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചു. മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും പിഎംഎ സലാം അറിയിച്ചിരുന്നു.

എന്നാൽ ഹരിതയ്‌ക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫിലെ ഒരു വിഭാഗം രംഗത്ത് വന്നു. ആവശ്യമുന്നയിച്ച് ഇവർ മുസ്ലിം ലീഗിന് കത്തയച്ചു. സ്ഥിതി വഷളാക്കിയത് പി എം എ സലാമിന്റെ ഇടപെടലാണെന്നും ഇവർ കത്തിൽ ആരോപിക്കുന്നു. എം എസ് എഫ് വനിതാവിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത് തീരുമാനപ്രകാരമല്ല. പികെ നവാസിനെ എതിർക്കുന്ന എം എസ് എഫിലെ ഒരു വിഭാഗമാണ് ഇപ്പോൾ നടപടിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്

You might also like

-