കോവിഡ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തലുമായി ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍

കൊറോണ വൈറസിന്‍റെ എന്‍ ജീന്‍ കണ്ടെത്തുന്ന ആര്‍ടി ലാംപ് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ അടിസ്ഥാന ടെസ്റ്റ് കിറ്റ്

0

കോവിഡ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തലുമായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍. കൊറോണ വൈറസിന്‍റെ എന്‍ ജീന്‍ കണ്ടെത്തുന്ന ആര്‍ടി ലാംപ് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ അടിസ്ഥാന ടെസ്റ്റ് കിറ്റ് ആണ് ശ്രീചിത്ര വികസിപ്പിച്ചെടുത്തത്. ലോകത്ത് ആദ്യമായാണ് കൊറോണ വൈറസിന്‍റെ എന്‍ ജീന്‍ കണ്ടെത്തുന്ന ഉപകരണം വികസിപ്പിച്ചെടുക്കുന്നത്.

ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ ഉപകരണത്തിന് നൂറ് ശതമാനം കൃത്യതയുണ്ടെന്ന് തെളിഞ്ഞു. ഇക്കാര്യം ഐസിഎംആറിനെ അറിയിച്ചെന്നും അനുമതി ലഭിച്ചാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനാവുമെന്നും ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍ അറിയിച്ചു. ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആഷാ കിഷോര്‍, ഡോ. ഹരികൃഷ്ണ വര്‍ണ, ഡോ. അനൂപ് കുമാര്‍, ശാസ്ത്രജ്ഞരായ അമല്‍ വില്‍സണ്‍, സ്വാതി എസ് നായര്‍, രസിത എന്നിവരടങ്ങുന്ന സംഘമാണ് ഉപകരണം വികസിപ്പിച്ചെടുത്തത്.

You might also like

-