മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ള ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു

രാവിലെ പത്തുമണിക്ക് സ്ഥാപനം തുറന്ന ഉടനെയായിരുന്നു കവർച്ച. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം നടത്തുകയാണ്.

0

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘം മാനേജറെ ഉൾപ്പടെ തോക്കുചൂണ്ടി കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്. രാവിലെ പത്തുമണിക്ക് സ്ഥാപനം തുറന്ന ഉടനെയായിരുന്നു കവർച്ച. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം നടത്തുകയാണ്. രണ്ടാഴ്‍ച മുമ്പ് മുത്തൂറ്റിന്‍റെ ഇതേശാഖയില്‍ കവര്‍ച്ചാശ്രമം നടന്നിരുന്നു. രാജ്യത്തിന്റെ വിധ ഭാഗങ്ങളിൽ അടുത്തിടെ മുത്ത് ശാഖകളിൽ സമാനമായ കവർച്ച റിപ്പോർട് ചെയ്തിരുന്നു,2016 ൽ ഹൈദ്രബാദ് ശാഖയിൽ നിന്നും 42 കിലോ സ്വർണം കവർച്ച ചെയ്യപ്പെട്ടിരുന്നു. 2017 ൽ ബംഗളുരു ശാഖയിൽ നിന്നും 70 കിലോ സ്വർണ്ണം ഉൾപ്പെടെ 16 കോടിയുടെ കവർച്ച നടന്നിരുന്നു

You might also like

-