സ്ത്രീത്വത്തെ അപമാനിച്ചു പി.സി ജോർജിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു

കൈരളി TV റിപ്പോര്‍ട്ടര്‍ ഷീജക്ക് നേരെ PC ജോര്‍ജിന്റെയും കൂട്ടാളികളുടെയും അക്രമം നടന്നത് ചോദ്യം ചോദിക്കുന്ന വേളയിലായിരുന്നു. പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന ഷീജയുടെ ചോദ്യത്തിന് തന്റെ പേര് പറയട്ടെ എന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നു ജോര്‍ജ്. ഷീജയെ അപമാനിച്ച ജോര്‍ജിന്റെ നടപടിയെ അപ്പോള്‍ തന്നെ ചുറ്റും കൂടിയ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ജോര്‍ജിന്റെ പ്രതികരണങ്ങള്‍. ഇതിനിടെ ജോര്‍ജിനൊപ്പമുണ്ടായിരുന്നവര്‍ ഷീജക്ക് നേരെ കയ്യേറ്റത്തിന് മുതിര്‍ന്നു. പി സി ജോര്‍ജ് പീഡനക്കേസില്‍ അറസ്റ്റിലായ ശേഷം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.

0

തിരുവനന്തപുരം | മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പി.സി ജോർജിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ പി സി 509 പ്രകാരമാണ് കേസ്. മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. തൈക്കാട് ഗസ്റ്റ്ഹൗസിനു മുന്നിൽ വെച്ചായിരുന്നു ജോർജിൻ്റെ മോശം പരാമർശം.

ഷീജയുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചോദ്യം ചോദിച്ചപ്പോള്‍ പിസി ജോര്‍ജ് മോശമായി പെരുമാറുകയായിരുന്നു. പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്നായിരുന്നു മാധ്യമപ്രവർത്തകയുടെ ചോദ്യം. ഇതിന് മറുപടിയായി തന്റെ പേര് പറയട്ടെ എന്നാണ് ജോർജ് തിരിച്ച് ചോദിച്ചത്.പി സി ജോര്‍ജ് പീഡനക്കേസില്‍ അറസ്റ്റിലായ ശേഷം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു മാധ്യമപ്രവർത്തകയെ അപമാനിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു മുൻ‌ എം.എൽ.എ ജോര്‍ജിന്റെ പ്രതികരണം. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കും. ഇതിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക

You might also like

-