ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ രാജിവക്കണം

സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നീക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രടറി പഴകുളം മധു ഗവർണർക്ക് പരാതി നൽകി.ജനപക്ഷം നേതാവ് പിസി ജോർജ് കേരള ഗവർണർക്കും, മുഖ്യമന്ത്രിക്കും പരാതി നൽകി.മന്ത്രി സജി ചെറിയാനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി .കെ പി സി സി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാറാണ് പരാതി നൽകിയത്

0

തിരുവനന്തപുരം | ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ രാജിവക്കണമെന്ന ആവശ്യം ശക്തമാക്കിയതിനൊപ്പം, മന്ത്രിക്കെതിരെ പരാതി പ്രളയവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖന്‍റെ നേതൃത്തിലുള്ള ബിജെപി സംഘം രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.ഭരണഘടനയുടെ അന്തസ്സത്തയെ ചോദ്യം ചെയ്ത സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നീക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രടറി പഴകുളം മധു ഗവർണർക്ക് പരാതി നൽകി.ജനപക്ഷം നേതാവ് പിസി ജോർജ് കേരള ഗവർണർക്കും, മുഖ്യമന്ത്രിക്കും പരാതി നൽകി.മന്ത്രി സജി ചെറിയാനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി .കെ പി സി സി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാറാണ് പരാതി നൽകിയത്.

അതേസമയം സജി ചെറിയാന്റെ പ്രസംഗം വളച്ചൊടിച്ചെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സജി ചെറിയാൻ ഭരണഘടനയെ അവഹേളിക്കുന്ന ആളല്ല. മന്ത്രി പറഞ്ഞത് ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കുന്നതിനെ കുറിച്ചാണ്. പ്രസംഗം കോൺഗ്രസ് ആയുധമാക്കി ഉപയോഗിക്കുന്നു. ആർക്കെങ്കിലും വേദനയുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് സജി ചെറിയാൻ തന്നെ സഭയിൽ പറഞ്ഞതാണെന്നും എം വി ജയരാജൻ പറഞ്ഞു.മന്ത്രിയുടെ പ്രസംഗം അനുചിതമായെന്നാണ് സിപിഐയുടെ വിലയിരുത്തൽ. മന്ത്രിയുടെ പരാമർശങ്ങൾ ഗുരുതരമാണെന്നും വിഷയം കോടതിയിലെത്തിയാൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ വ്യക്തമാക്കി.

You might also like

-