മൂന്നാറിൽ വീണ്ടും മൂന്ന് പേർക്ക് കോവിഡ് സ്ഥികരിച്ചു

നിലവിൽ ആരുമായും സംഘത്തിന് സമ്പക്കർമില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. വീട്ടിൽ നിന്നും മൂവർ സംഘം പുറത്തിറങ്ങിയിട്ടില്ല

0

മൂന്നാർ :മൂന്നാറിൽ വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ നിന്നും എത്തിയ ഒരു കുടുംബത്തിലെ മൂന്നു പേർക്കാണ് രോഗം സ്ഥിതീകരിച്ചത്. ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ നിരിക്ഷണത്തിലാക്കിയ സംഘത്തെ രാത്രിയോടെ ഇടുക്കി മെഡിൽ കോളേജിലേക്ക് മാറ്റി .

കഴിഞ്ഞ 16നാണ് ഒരേ കുടംബത്തിലെ മൂവർ സംഘം മൂന്നാറിലെത്തിയത്. ചെന്നൈയിൽ നിന്നും ടാക്സി വാഹനത്തിലെത്തിയ സംഘത്തെ മൂന്നാർ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും മൂന്നാർ കോളനിയിലെ വീട്ടിൽ നിരീക്ഷണത്തിലാക്കി. ഇവരുടെ സ്രവം മൂന്നു ദിവസം മുബാണ് ശേഖരിച്ചത്. കടുത്ത പനിയും ജലദോഷവും കണ്ടത്തിയതോടെയാണ് ഇവരുടെ സ്രവം ആരോഗ്യവകുപ്പ് ശേഖരിച്ചത്. ഇവരുടെ ഫലം പോസിറ്റീവായി .

നിലവിൽ ആരുമായും സംഘത്തിന് സമ്പക്കർമില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. വീട്ടിൽ നിന്നും മൂവർ സംഘം പുറത്തിറങ്ങിയിട്ടില്ല. ഇതോടെ മൂന്നാറിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടവരുടെ എണ്ണം ആറായി. മാർച്ച് 10നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. പിന്നീട് ദേവികുളത്തും മൂന്നാറിലെ ശുചീകരണ തൊഴിലാളിക്കും രോഗം പിടിപ്പെട്ടു. ഒരേ ദിവസം ഒന്നിലധികം പേർക്ക് രോഗം സ്ഥിതികരിച്ചതോടെ ജാഗ്രത കർശനമാക്കാൻ പോലിസ് നടപടി തുടങ്ങി. ജനങ്ങൾക്ക് മൂന്നാറിലെത്തുന്നതിനും നിയന്ത്രങ്ങൾ ഏർപ്പെടുത്തുമെന്നാണ് സൂചന.