മുംബൈയെ വിടാതെ കോവിഡും പേമാരിയും

നഗരത്തിലെ ആദ്യത്തെ ചുഴലിക്കാറ്റായ നിസര്‍ഗ നൂറ് കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം

0

മുംബൈ :രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിച്ചിട്ടുള്ള സംസ്ഥനമായ മഹാരാഷ്ട്രയെ പ്രകൃതിയും കനത്ത പ്രകാരം മേൽപ്പിച്ചുകൊണ്ടിരിക്കുകയാണ്.മുംബൈ നഗരത്തെയാണ് കോവിഡ് അതി ഭീകരമായി ബാധിച്ചിട്ടുള്ളത് ഇതേനഗരത്തെ ഇപ്പോൾ പ്രകൃതിയും കടന്നാക്രമിച്ചിരിക്കയാണ് .നഗരത്തിലെ ആദ്യത്തെ ചുഴലിക്കാറ്റായ നിസര്‍ഗ നൂറ് കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. നിസര്‍ഗ’ ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിക്കുക മഹാരാഷ്ട്രയിലെ തീരദേശ ജില്ലകളെ ആയിരിക്കുമെന്നാണ് മുന്നറിയിപ്പ്

സാമ്പത്തിക തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശങ്ങളിലും മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മുംബൈ, താനെ, പല്‍ഗാര്‍, റായ്ഗഡ് ജില്ലകള്‍ക്ക് റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്, അതേസമയം രത്നഗിരി, താനെ, പല്‍ഗാര്‍, മുംബൈ, നാസിക് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ പാട് പെടുന്ന നഗരത്തിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കയാണ് ആദ്യമായെത്തുന്ന ചുഴലിക്കാറ്റ്.