പാലക്കാട് മഞ്ചിക്കണ്ടിയില്‍ തണ്ടർബോൾട്ടുമായി ഏറ്റുമുലിനിടയിൽ രക്ഷപെട്ട മാവോയ്സ്റ്റ് തമിഴ്‌നാട്ടില്‍ പിടിയില്‍

കേരള- തമിഴ് നാട് അതിര്‍ത്തിയിലെ ആനക്കട്ടിയില്‍ വെച്ചാണ് ദീപക് പിടിയിലായതെന്നാണ് വിവരം.

0

കോയമ്പത്തൂര്‍: പാലക്കാട് അഗളി മഞ്ചിക്കണ്ടിയില്‍ പോലീസ് ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ടെന്ന് കരുതുന്ന മാവോയിസ്റ്റുകൾ  നേതാവിനെ തമിഴ് നാട് എസ്ടിഎഫ് പിടികൂടിയതായി റിപ്പോര്‍ട്ട്. കേരള- തമിഴ് നാട് അതിര്‍ത്തിയിലെ ആനക്കട്ടിയില്‍ വെച്ചാണ് ദീപക് പിടിയിലായതെന്നാണ് വിവരം.എസ്ടിഎഫിനു മുമ്പാകെ ഇയാള്‍ കീഴടങ്ങിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ക്കൊപ്പം ഒരു സ്ത്രീയേയും കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. അതേസമയം ദീപകാണ് പിടിയിലായതെന്ന് തമിഴ്‌നാട് എസ് ടിഎഫ് സ്ഥിരീകരിച്ചിട്ടില്ല.

പാലക്കാട് ഉള്‍വന മേഖലയായ മേലെ മഞ്ചക്കാട്ടില്‍ നടന്ന് ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകൾ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. തമിഴ്‌നാട്, കര്‍ണ്ണാടക സ്വദേശികളാണ് കൊല്ലപ്പെട്ടത്.

You might also like

-