ആറ്റിങ്ങലിൽ ദേശീയപാതയിൽ വാഹന അപകടം നാലു മരണം.

കായംകുളം പമ്പ ആശ്രമത്തിലെ സ്വാമി ഹരിഹര ചൈതന്യ, അനുരാഗ്, രാജൻ ബാബു എന്നിവരാണ് മരിച്ചത്

0

തിരുവനന്തപുരം: ആറ്റിങ്ങലിൽ ദേശീയപാതയിൽ വാഹന അപകടത്തിൽ നാലു മരണം. ചാത്തമ്പാറ കൊച്ചുവിള പെട്രോൾ പമ്പിന് സമീപമാണ് അപകടം. ഉച്ചയ്ക്ക് 2.30നാണ് അപകടം നടന്നത്. കണ്ടെയ്നർ ലോറിയും മാരുതി ആൾട്ടോ കാറും കൂട്ടിയിടിക്കുകയായിരുന്നു.കായംകുളം പമ്പ ആശ്രമത്തിലെ സ്വാമി ഹരിഹര ചൈതന്യ, അനുരാഗ്, രാജൻ ബാബു എന്നിവരാണ് മരിച്ചത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറിയും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെടുകയായിരുന്നു

You might also like

-