മാവോയിസ്റ്റ് ഏറ്റുമുട്ടൽ ഉണ്ടായ മഞ്ചക്കണ്ടിൽ സിപിഐ പ്രതിനിധി സംഘം

മാവോയിസ്റ്റുകൾ മരിച്ചത് ഏറ്റുമുട്ടലിൽ അല്ല കൊല്ലപ്പെട്ടത് ഭക്ഷണ കഴിച്ചുകൊണ്ടിരിക്കുമ്പോൾ തണ്ടർ ബോൾട്ട് വെടിവച്ചു കൊള്ളുകയാണെന്ന ആരോപണം നില നിൽക്കെയാണ് സി പി ഐ സംഘം അട്ടപ്പാടി സന്ദർശിക്കുന്നത്

0

പാലക്കാട്: മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട പാലക്കാട് ജില്ലയിലെ മഞ്ചക്കണ്ടി പ്രദേശം (അട്ടപ്പാടി) സിപിഐ പ്രതിനിധി സംഘം സന്ദർശിക്കും. സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു, സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി പ്രസാദ്, പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജ്, എംഎൽഎമാരായ ഇ.കെ വിജയൻ, മുഹമ്മദ് മൊഹ്സിൻ എന്നിവരാണ് സംഘത്തിലുണ്ടാവുക. പ്രദേശവാസികളുമായി സംസാരിച്ച് അവർ വിവരങ്ങൾ ശേഖരിക്കും. മാവോയിസ്റ്റുകൾ മരിച്ചത് ഏറ്റുമുട്ടലിൽ അല്ല കൊല്ലപ്പെട്ടത് ഭക്ഷണ കഴിച്ചുകൊണ്ടിരിക്കുമ്പോൾ തണ്ടർ ബോൾട്ട് വെടിവച്ചു കൊള്ളുകയാണെന്ന ആരോപണം നില നിൽക്കെയാണ് സി പി ഐ സംഘം അട്ടപ്പാടി സന്ദർശിക്കുന്നത്

You might also like

-