മുംബയിൽ 25 കോടി വില വരുന്ന ലഹരിമരുന്നുമായി അമ്മയും മകളും പിടിയിൽ 

ദോഹയിൽ നിന്നുള്ള ഖത്തർ എയർലൈൻസ് വഴി ജോഹന്നാസ്ബർഗിൽ നിന്നും മുംബൈയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിക്കവേയാണ് ഇവർ കുടുങ്ങിയത്.ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സക്കെത്തിയതാണ് എന്നാണ് വിദേശ വനിത കസ്റ്റംസിനോട് പറഞ്ഞത്.

0

മുംബൈ: ദക്ഷിണാഫ്രിക്കയിൽ നിന്നും മുംബൈയിലേക്ക് കടത്തികൊണ്ടു വന്ന  വിദേശ വനിതയും മകളെയും ശ്രമിച്ച കസ്റ്റംസ് പിടികൂടിഇവരിൽ നിന്നും  4.95 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തട്ടുണ്ട് . മയക്കുമരുന്ന് കടത്തിൽ ഉൾപ്പെട്ടിരുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ 25 കോടി വില വരുന്ന ലഹരി വസ്തുക്കളാണിവ എന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്.

ദോഹയിൽ നിന്നുള്ള ഖത്തർ എയർലൈൻസ് വഴി ജോഹന്നാസ്ബർഗിൽ നിന്നും മുംബൈയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിക്കവേയാണ് ഇവർ കുടുങ്ങിയത്.ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സക്കെത്തിയതാണ് എന്നാണ് വിദേശ വനിത കസ്റ്റംസിനോട് പറഞ്ഞത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധികൃതർ ഇരുവരെയും പരിശോധനയ്‌ക്ക് വിധേയരാക്കി. തുടർന്നാണ് ബാഗുകളുടെ അറകളിലൂടെ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പോലീസ് പിടികൂടിയത്.

മയക്കുമരുന്ന് കടത്തുക വഴി 5000 ഡോളറുകളാണ് ഇവർക്ക് വാഗ്ദാനം നൽകിയിരുന്നതെന്ന് ഇരുവരും അധികൃതരോട് പറഞ്ഞു. വിദേശത്തു നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന മാഫിയയെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായി കസ്റ്റംസ് അറിയിച്ചു.

You might also like