സംസ്ഥാനത്തു കൂടുതൽ ഇളവുകൾ ,സ്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതുക്കിയ മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും

സ്‌കൂള്‍ ശുചീകരണം, അണുനശീകരണം എന്നിവ ഇന്നത്തെ ഉദ്യോഗസ്ഥ യോഗം വിലയിരുത്തും. ഹയര്‍സെക്കണ്ടറിയില്‍ ഇനിയും 25 ശതമാനം പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീരാനുണ്ട്. തിങ്കള്‍ മുതല്‍ ബാച്ചുകള്‍ അടിസ്ഥാനമാക്കി ഉച്ചവരെയാകും 9 വരെയുള്ള ക്ലാസുകള്‍.

0

തിരുവനന്തപുരം | സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതുക്കിയ മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. എല്ലാ ക്ലാസുകളും വൈകുന്നേരം വരെയാക്കുന്നത് അടക്കമുള്ള വിവരങ്ങള്‍ മാര്‍ഗരേഖയിലുണ്ടാകും. ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ നാളെ പുനരാരംഭിക്കും. പകുതി കുട്ടികൾ മാത്രം ക്ലാസിൽ എത്തുന്ന തരത്തിൽ ഉച്ച വരെയാകും നാളെ മുതല്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുക. ക്ലാസ് വൈകുന്നേരം വരെ നീട്ടുന്നത് കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കും. ക്ലാസുകളുടെ ക്രമീകരണവും നടത്തിപ്പും സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി വകുപ്പുതല യോഗം ചേര്‍ന്നിരുന്നു. ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായും ചർച്ച നടത്തും. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷമേ സ്കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കൂ. സ്കൂളിലെത്താന്‍ പറ്റാത്ത വിദ്യാര്‍ഥികള്‍ക്കായി ഓൺലൈൻ ക്‌ളാസ് ശക്തിപ്പെടുത്തും. അധ്യയന വര്‍ഷം നീട്ടാതെ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കൃത്യസമയത്ത് തന്നെ പരീക്ഷകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ നാളെ തുടങ്ങാനിരിക്കെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. സ്‌കൂളുകള്‍ വീണ്ടും സാധാരണ നിലയിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള സംവിധാനങ്ങളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തും. ഇതിന്റെ തുടര്‍ച്ചയായി അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി നടത്തുന്ന ചര്‍ച്ച ചൊവ്വാഴ്ച നടക്കും.പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതിനാല്‍ അധിക സമയം അനുവദിക്കുന്നതില്‍ തീരുമാനമുണ്ടാകും. സ്‌കൂള്‍ ശുചീകരണം, അണുനശീകരണം എന്നിവ ഇന്നത്തെ ഉദ്യോഗസ്ഥ യോഗം വിലയിരുത്തും. ഹയര്‍സെക്കണ്ടറിയില്‍ ഇനിയും 25 ശതമാനം പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീരാനുണ്ട്. തിങ്കള്‍ മുതല്‍ ബാച്ചുകള്‍ അടിസ്ഥാനമാക്കി ഉച്ചവരെയാകും 9 വരെയുള്ള ക്ലാസുകള്‍.

അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞതോടെ കാര്യങ്ങൾ അതിവേഗം പൂർവ്വസ്ഥിതിയിലെത്തുകയാണ്. നിയന്ത്രണങ്ങളിൽ പലതും ഒഴിവാക്കിയതോടെ കേരളം പൂർണ തോതിൽ തുറക്കപ്പെടുകയാണ്. കഴിഞ്ഞ ആഴ്ചകളിൽ നിലനിന്നിരുന്ന വാരാന്ത്യ നിയന്ത്രണം കൂടി ഒഴിവാക്കിയതോടെ ടൂറിസം കേന്ദ്രങ്ങളും ബീച്ചുകളുമടക്കം വീണ്ടും സജീവമാകും. കൊവിഡ് മൂന്നാം തരംഗത്തിൽ നിയന്ത്രണമില്ലാത്ത ആദ്യ ഞായറാഴ്ചയാണ് ഇന്ന്. കഴിഞ്ഞ ദിവസം ചേർന്ന കൊവി‍ഡ് അവലോകനയോഗമാണ് വാരാന്ത്യ നിയന്ത്രണം ഒഴിവാക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്ച്ച അംഗൻവാടികൾ മുതൽ സ്കൂളുകൾ വരെ തുറക്കുന്നതും ഉത്സവങ്ങൾക്ക് കൂടുതൽ പേരെ അനുവദിച്ചതും കേസുകൾ പെട്ടെന്ന് കുറയുന്ന പശ്ചാത്തലത്തിലാണ്. സംസ്ഥാനത്തെ ടുറിസം മേഖലക്കും കൂടുതൽ ഇളവുകൾ ഉണ്ടാകും .

-

You might also like

-