പെൻഡ്രൈവ് നശിപ്പിച്ച സംഭവം മോൻസൻ മാവുങ്കലിന്റെ മാനേജർ ജിഷ്ണുവിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ന്റെ കൈവശമുള്ള പെൻഡ്രൈവുകൾ നശിപ്പിക്കാൻ ജിഷ്ണുവിനെ ആയിരുന്നു ചുമതലപ്പെടുത്തിയിരുന്നത്.കോടതിയിൽ ഹാജരാക്കിയ ഘട്ടത്തിലാണ് പെൻഡ്രൈഡവ് നശിപ്പിക്കണമെന്ന് ജിഷ്ണുവിനോട് മോൻസൻ ആവശ്യപ്പെട്ടത്.

0

കൊച്ചി : പുരാവസ്തു തട്ടിപ്പുകേസിൽ മോൻസൻ മാവുങ്കലിന്റെ മാനേജർ ജിഷ്ണുവിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും.രാവിലെ 10 മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ജിഷ്ണുവിന് നിർദ്ദേശം നൽകിയിട്ടുണ്ട്. തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൻ, തന്റെ കൈവശമുള്ള പെൻഡ്രൈവുകൾ നശിപ്പിക്കാൻ ജിഷ്ണുവിനെ ആയിരുന്നു ചുമതലപ്പെടുത്തിയിരുന്നത്.കോടതിയിൽ ഹാജരാക്കിയ ഘട്ടത്തിലാണ് പെൻഡ്രൈഡവ് നശിപ്പിക്കണമെന്ന് ജിഷ്ണുവിനോട് മോൻസൻ ആവശ്യപ്പെട്ടത്. സുപ്രധാന തെളിവുകൾ നശിപ്പിച്ച സംഭവത്തിലാണ് ചോദ്യം ചെയ്യൽ.

അതേസയം മോൻസൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജിഷ്ണുവിനെ ക്രൈംബ്രാഞ്ച് സാക്ഷിയാക്കിയേക്കും എന്നാണ് റിപ്പോർട്ട്. ജിഷ്ണുവിനെ വിശദമായി ചോദ്യം ചെയ്ത െ്രെകംബ്രാഞ്ച് സംഘം കൂടുതൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മറ്റ് പെൺകുട്ടികളെയും സമാന രീതിയിൽ മോൻസൻ പീഡിപ്പിച്ചിരുന്നതായാണ് ജിഷ്ണു മൊഴി നൽകിയത്.കേസിൽ മോൻസന്റെ മേക്കപ്പ് മാൻ ജോഷിയെ ഇന്നലെ അറസ്റ്റ് ചെയതിരുന്നു. അതേസമയം പോക്‌സോ കേസിൽ മോൻസന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

-

You might also like

-