ജനപിന്തുണയില്ലാത്ത കാപ്പൻ പോയാൽ ഇടതുമുന്നണിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന് എം എം മണി

പാലായിൽ സിപിഐഎം കഷ്ടപ്പെട്ടാണ് മാണി. സി. കാപ്പനെ വിജയിപ്പിച്ചത്

0

പാലാ നിയമ സഭ സീറ്റു മായി ബന്ധപെട്ടു യുഡി എഫ് ണ് ഒപ്പം പോകാൻ തീരുമാനിച്ച മാണി. സി. കാപ്പനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം. എം മണി. ജനപിന്തുണയില്ലാത്ത നേതാവാണ് മാണി. സി. കാപ്പനെന്ന് എം. എം മണി പറഞ്ഞു.സ്വന്തം ഗ്രാമ പഞ്ചായത്തവാർഡിൽ പോലും പത്ത് വോട്ടും അനുയായികളും ഇല്ലാത്ത പാലായിൽ സിപിഐഎം കഷ്ടപ്പെട്ടാണ് മാണി. സി. കാപ്പനെ വിജയിപ്പിച്ചത്. മാണി. സി. കാപ്പൻ പോയതുകൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ലെന്നും എം. എം. മണി പറഞ്ഞു.തെരഞ്ഞെടുപ്പിൽ ഓരോ തവണ തോൽക്കുമ്പോഴും മാണി. സി. കാപ്പൻ സിനിമാക്കാർക്ക് പിന്നാലെ പോകുകയായിരുന്നു. എൽഡിഎഫ് വിടുമെന്ന പ്രഖ്യാപനവുമായി മാണി. സി. കാപ്പൻ രംഗത്തെത്തിയിരുന്നു. യുഡിഎഫിന്റെ ഘടക കക്ഷിയാകുമെന്നാണ് മാണി. സി. കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞത്.