“ചത്തതിലൊക്കുമേ ജീവിച്ചിരിക്കും “പി ജെ ജോഅസഫിനെതീരെ അധിക്ഷേപ പരാമശവുമായി വീണ്ടും എം എം മണി

"ചത്തതിലൊക്കുമേ ജീവിച്ചിരിക്കും എന്ന് പറയുന്നതുപോലെയാണ്. ഇനി ചെറുപ്പക്കാർ വരട്ടെ. തനിക്കും വയ്യാതെയായി ചാകുന്നത് വരെ എംഎൽഎ ആയിരിക്കാൻ എന്നെ കിട്ടില്ല "

0

ഇടുക്കി| കേരളാ കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം നേതാവ് പി ജെ ജോസഫിനെതിരെ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ഉടുംമ്പന്ചോല എം എൽ എ യുമായ എം എം മണി. “ചത്തതിലൊക്കുമേ ജീവിച്ചിരിക്കും എന്ന് പറയുന്നതുപോലെയാണ്. ഇനി ചെറുപ്പക്കാർ വരട്ടെ. തനിക്കും വയ്യാതെയായി ചാകുന്നത് വരെ എംഎൽഎ ആയിരിക്കാൻ എന്നെ കിട്ടില്ല ” :- എം എം മണി പറഞ്ഞു.

“മുഖ്യമന്ത്രി വരുമ്പോഴൊക്കെ പിജെ ജോസഫിന് ഉവ്വാവു. താൻ മുമ്പിത് പറഞ്ഞത് വിവാദമാക്കിയിരുന്നു. ഇപ്പോഴും ഇതുതന്നെ പറയും. പി ജെ ജോസഫിന്റെ കാലം കഴിഞ്ഞു. തന്റേത് കഴിയാൻ പോകുന്നു. പുതിയ തലമുറ വരട്ടെ എന്നാണ് തന്റെ നിലപാട് പെട്ടിയിൽ വെക്കുന്നതുവരെ എംഎൽഎയും എംപി ആകണം എന്ന് പറയുന്നത് അസംബന്ധമാണ്. അങ്ങനെയുള്ളവരെ വോട്ട് ചെയ്യാതെ തോൽപ്പിക്കണം
” എം എം മണി വ്യക്തമാക്കി ,കഴിഞ്ഞദിവസം തൊടുപുഴക്കാരുടെ ഗതികേടാണ് പി ജെ ജോസഫ് എന്നും അദ്ദേഹത്തിന് വോട്ട് ചെയ്തവർ ഗതികെട്ടവരാണെന്നും നേരത്തെ എംഎം മണി വിമർശിച്ചിരുന്നു

You might also like

-