വൈദുത വകുപ്പ് മന്ത്രി എം എം മണി ആശുപത്രിൽ തലയിൽ രക്തസ്രാവം ശസ്ത്രക്രിയക്ക് വിധേയമാക്കും

ഇന്ന് രാത്രിയിലോ രാവിലെയോ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാകുമെന്ന് ഡോക്ടർമാർ പറഞ്ഞു  അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപതികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു

0

തിരുവനതപുരം :വൈദുത വകുപ്പ് മന്ത്രി എം എം മണിയേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തലയിൽ ചെറിയ രക്തശ്രാവം ഉണ്ടായതിനെത്തുടർന്നു ഇന്ന് ഉച്ചക്ക്  രണ്ടു മണിയോടെയാണ് തിരുവനതപുരം  മെഡിക്കൽ കോളേജ്ജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .  ഇന്ന് രാത്രിയിലോ രാവിലെയോ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാകുമെന്ന് ഡോക്ടർമാർ പറഞ്ഞു  അദ്ദേഹത്തിന്റെ ആരോഗ്യ നില
തൃപതികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു .മറ്റ് പരിശോധനകള്‍ വേണമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. തലച്ചോറിനും തലോടിനും ഇടയിൽ നേരിയതോതിൽ രക്ത സ്രവം ഉണ്ടായതായി ഡോക്ട്ടർമാർ പറഞ്ഞു മുൻപ് സമാന രോഗത്തിന് അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ്ജിൽ ചികിത്സക്ക് വിധേയമാക്കിയിരുന്നു ചെവിക്ക് വേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹത്തെ ശുപത്രിയിൽ എത്തിച്ചത്. മന്ത്രിയെ സ്കാനിങ്ങിന് വിധേയമാക്കി അപ്പോഴാണ് നേരിയ രക്തശ്രാവം ഉണ്ടായതായി കണ്ടെത്തിയത്