കണ്ണൂരിൽ പുഴയില്‍ കുളിക്കാനിറങ്ങയ മൂന്ന് പേരെ കാണാതായി.

ബ്ലാത്തൂര്‍ സ്വദേശി മനീഷ്, വഞ്ചിയം സ്വദേശി സനൂപ്(20), പൈസക്കരി സ്വദേശി അരുണ്‍(19) എന്നിവരെയാണ് കാണാതായത്

0

കണ്ണൂർ: പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി. പയ്യാവൂര്‍ ഇരൂട് കൂട്ടുപുഴയില്‍ വെളളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ബ്ലാത്തൂര്‍ സ്വദേശി മനീഷ്, വഞ്ചിയം സ്വദേശി സനൂപ്(20), പൈസക്കരി സ്വദേശി അരുണ്‍(19) എന്നിവരെയാണ് കാണാതായത്.ഇവര്‍ക്കൊപ്പമുണ്ടായിരുന്നു അജിത്ത് എന്നയാള്‍ പുഴയില്‍ ഇറങ്ങിയിരുന്നില്ല. കാണാതായവരെ കണ്ടെത്താൻ പൊലീസും അഗ്‌നിസുരക്ഷാ സേനയും നാട്ടുകാരും തെരച്ചില്‍ തുടരുകയാണ്.