ഭൂനിയമഭേദഗതി, റവന്യൂ മന്ത്രിയുടെ പ്രസ്താവന തടിയൂരാൻ മലയോരകർഷകർ നീതിയ്ക്കായി മുണ്ടുമടക്കികുത്തി ഇറങ്ങേണ്ടിവരും എം എം മണി

കർഷക ദ്രോഹ നടപടിയാണ് സി പി ഐ മന്ത്രി മാർ എക്കാലത്തും തുടരുന്നത് . രാവാനും വനം വകുപ്പുകളിൽ എപ്പോൾ നടക്കുന്നത് ഉദ്യോഗസ്ഥഭരണമാണെന്നും സമ്മേളങ്ങളിൽ വ്യാപക ആരോപണമുയർന്നിട്ടിട്ടുണ്ട് . സംസ്ഥാന സർക്കാരിന് കുടി ആലോചിച്ചു എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്നം സുപ്രിംകോടതിയിൽ എത്തിച്ചത് സി പി ഐ യുടെ നിലപടുകൊണ്ടാണെന്നു പ്രതിനിധികൾ വ്യാപക ആരോപണമുയർത്തി

0

രാജാക്കാട് :ഭൂനിയമഭേദഗതിനടപ്പാക്കാത്തതിനെതിരെ റവന്യൂ മന്ത്രിക്കെതിരെ എം.എല്‍.എ എം.എം മണി. നിയമ ഭേദഗതി നടത്തണമെന്ന ആവശ്യത്തോട് റവന്യൂ മന്ത്രി നല്ല രീതിയിൽ അല്ല പ്രതികരിച്ചതെന്നും ഭേദഗതി നടത്താമെന്ന് നിയമസഭയില്‍ മന്ത്രി പറഞ്ഞ് തടിയൂരാനാണെന്നും എം എം മണി പറഞ്ഞു . മലയോരകർഷകർ ആവശ്യം നേടിയെടുക്കണമെങ്കില്‍ എല്ലാവരും മുണ്ട്​ മടക്കികുത്തി ഇറങ്ങുന്നത്​ നന്നായിരിക്കുമെന്നും മണി കൂട്ടിച്ചേര്‍ത്തു. സി.പി.എം രാജാക്കാട്​ ഏരിയസമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുന്നു എം എം മണി. ഇടുക്കിജില്ലയിലെ എല്ലാ സി പി ഐ എം ഏരിയാ ലോക്കൽ സമ്മേളനങ്ങളിലും . ബഹു പതിവ് ചട്ടങ്ങളിലെ ഭേതഗതിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയര്ന്നിരുന്നു ഇടതു പക്ഷം അധികാരത്തിൽ എത്തിയാൽ എക്കാലവും റവന്യൂ വനം വകുപ്പുകൾ സി പി ഐ ആകും കൈയ്യാളുക . കർഷക ദ്രോഹ നടപടിയാണ് സി പി ഐ മന്ത്രി മാർ എക്കാലത്തും തുടരുന്നത് . രാവാനും വനം വകുപ്പുകളിൽ എപ്പോൾ നടക്കുന്നത് ഉദ്യോഗസ്ഥഭരണമാണെന്നും സമ്മേളങ്ങളിൽ വ്യാപക ആരോപണമുയർന്നിട്ടിട്ടുണ്ട് . സംസ്ഥാന സർക്കാരിന് കുടി ആലോചിച്ചു എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്നം സുപ്രിംകോടതിയിൽ എത്തിച്ചത് സി പി ഐ യുടെ നിലപടുകൊണ്ടാണെന്നു പ്രതിനിധികൾ വ്യാപക ആരോപണമുയർത്തി

ഭൂപതിവ്​ നിയമത്തിൽ വാണിജ്യാവശ്യത്തിനുള്ള നിർമാണത്തിന്​ വിലക്കുണ്ട്​. നിലവിൽ കൃഷിയാവശ്യത്തിനും വീടുകൾക്കും മാത്രമാണ്​ അനുമതിയുള്ളത്​. വാണിജ്യാവശ്യത്തിനുള്ള വിലക്കിന്​ ഇളവ്​ നൽകുന്ന തരത്തിൽ നിയമത്തില്‍ ഭേദഗതി വരുത്തണ​മെന്നതാണ്​ ആവശ്യം. 1964ലെയും 1993ലെയും ഭൂമിപതിവ് നിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന്​ 2019 ഡിസംബർ 17ന്​ സർവകക്ഷിയോഗം നിർദേശിച്ചിരുന്നു. എന്നാൽ, ചട്ടം ഭേദഗതി ചെയ്യാനുള്ള നടപടി ഇനിയും നീളാനാണ് സാധ്യത. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ നിയമ സാധ്യതകൾ വിലയിരുത്തി മാത്രമേ നടപടികൾ സ്വീകരിക്കാനാവു എന്ന് റവന്യു മന്ത്രി കെ. രാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

You might also like

-