കർഷക സമരത്തെ നേരിടാൻ അമിത്ഷായുടെ വീട്ടിൽ യോഗം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

0

ഡൽഹി :ഡൽഹിയിൽ കര്‍ഷക പ്രക്ഷോഭം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്ന് ബിജെപി. അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വസതിയിലായിരുന്നു യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. നാല് ദിവസമായി ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നാണ് റിപ്പോര്‍ട്ട്.അമിത് ഷാ മുന്നോട്ട് വെച്ച ഉപാധികള്‍ തള്ളിക്കളഞ്ഞ കര്‍ഷക സംഘടനകള്‍ ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പി ഉന്നതതല യോഗം ചേര്‍ന്നത്.

നിബന്ധനകള്‍ മുന്നോട്ടുവെച്ചുകൊണ്ട് ചര്‍ച്ചചെയ്യാമെന്ന വാഗ്ദാനം കര്‍ഷകരോടുള്ള അവഹേളനമാണെന്ന് സമരരംഗത്തുള്ള കര്‍ഷക സംഘടനകള്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് ബുറാഡിയിലേയ്ക്ക് പോകില്ലെന്നും നഗരത്തിന്റെ പ്രവേശനകവാടങ്ങള്‍ അടച്ച് ഡല്‍ഹിയിലെ സമരം ശക്തമാക്കുമെന്നും കര്‍ഷ സംഘടനാ നേതാക്കള്‍ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു.അതേസമയം കൂടുതല്‍ കര്‍ഷര്‍ തലസ്ഥാനത്തേക്ക് എത്തിച്ചേരുകയാണ്.തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കും വരെ ഡൽഹി വിട്ടു പോകില്ലന്നാണ് കർഷക സംഘടനകൾ പറയുന്നത് . രാജ്യത്തെ കർഷകരുടെ സമരം ലോകംമുഴുവൻ വാർത്തയായ സാഹചര്യത്തിൽ സമരം എങ്ങനെയും ഒറ്റതൈ തീർപ്പാകാനുള്ള തത്രപ്പാടിലാണ ബി ജെ പി യും കേന്ദ്ര സർക്കാരും .

You might also like

-