തൃശൂരിൽ കാണാതായ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

വീടിന് സമീപത്തുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.രണ്ട് ദിവസം മുമ്പാണ് ആര്‍ച്ചയെ കാണാതായത്. വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു

0

തൃശ്ശൂര്‍| കാട്ടൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടൂര്‍ വലക്കഴ സ്വദേശി ആര്‍ച്ച(17) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.രണ്ട് ദിവസം മുമ്പാണ് ആര്‍ച്ചയെ കാണാതായത്. വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആലപ്പുഴ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഇന്ന് രാവിലെ വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ കാട്ടൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തികരിച്ചതിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ചന്ദ്രാപ്പിന്നി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ആര്‍ച്ച. സംസ്കാരം ഇന്ന് വൈകിട്ട്.

You might also like

-