എച്ച്.ഡി കുമരസ്വാമിയെ ബി.ജെ.പിയിക്കൊപ്പം കൈ കോർക്കാൻ സ്വാഗതം ചെയ്ത് കേന്ദ്ര മന്ത്രി രാംദാസ് അതാവലെ.

കോൺഗ്രസ് ജാതിയതയിൽ അധിഷ്ഠിതമാണെന്നും പ്രധാനമന്ത്രി ആകുന്നതിനെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സ്വപ്നം കാണാൻ പാടില്ലെന്നും രാംദാസ് പറഞ്ഞു.

0

ബംഗളൂരു: കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമരസ്വാമിയെ ബി.ജെ.പിയിക്കൊപ്പം കൈ കോർക്കാൻ സ്വാഗതം ചെയ്ത് കേന്ദ്ര സാമൂഹ്യനീതി മന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ പ്രസിഡന്‍റുമായ രാംദാസ് അതാവലെ. കോൺഗ്രസുമായി ചേർന്നുള്ള സഖ്യ സർക്കാർ കർണാടകയിൽ നീണ്ടു നിൽക്കില്ലെന്നും അതിനാൽ സംസ്ഥാനത്തിന്‍റെ ക്ഷേമത്തിനു വേണ്ടി ബി.ജെ.പിയുമായി സഖ്യം ചേരാനുമാണ് രാംദാസിന്‍റെ ആഹ്വാനം.

കോൺഗ്രസ് ജാതിയതയിൽ അധിഷ്ഠിതമാണെന്നും പ്രധാനമന്ത്രി ആകുന്നതിനെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സ്വപ്നം കാണാൻ പാടില്ലെന്നും രാംദാസ് പറഞ്ഞു. കുമാരസ്വാമി ആകെ അസ്വസ്ഥനാണെന്നും അതാവലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കോൺഗ്രസ് ബുദ്ധിപരമായാണ് നീങ്ങുന്നത്. അവർ കുമാരസ്വാമിക്ക് പിന്തുണ നൽകി അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി. എന്നാൽ, കുമാരസ്വാമി കരയുകയാണ്. കോൺഗ്രസ് നേതാക്കൻമാരുമായി ചേർന്നുപോകാൻ അദ്ദേഹം സന്തോഷവാനല്ല. അതുകൊണ്ടു തന്നെ ഈ സർക്കാർ നീണ്ടകാലം നിലനിൽക്കില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.