സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നം ഗുരുതരമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്

പൊതുജന പങ്കാളിത്തത്തോടെ പ്രശ്‌നത്തിന് പരിഹാരം കാണാൻ ശ്രമിക്കും പ്രശ്‌നത്തില്‍ ഇതിനകം തന്നെ സര്‍ക്കാര്‍ ഏകോപിതമായ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 152 ബ്ലോക്കുകളില്‍ എബിസി സെന്റര്‍ സജ്ജമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിന്നു. ഇതില്‍ 30 എണ്ണം ഇതിനകം സജ്ജമായിട്ടുണ്ട്

0

കണ്ണൂര്‍ | സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നം ഗുരുതരമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. “മുഖ്യമന്ത്രിയെ കണ്ട ശേഷം അടിയന്തര കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കും. പൊതുജന പങ്കാളിത്തത്തോടെ പ്രശ്‌നത്തിന് പരിഹാരം കാണാൻ ശ്രമിക്കും പ്രശ്‌നത്തില്‍ ഇതിനകം തന്നെ സര്‍ക്കാര്‍ ഏകോപിതമായ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 152 ബ്ലോക്കുകളില്‍ എബിസി സെന്റര്‍ സജ്ജമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിന്നു. ഇതില്‍ 30 എണ്ണം ഇതിനകം സജ്ജമായിട്ടുണ്ട്. വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.മന്ത്രി പറഞ്ഞു .

നിലവില്‍ അടിയന്തരമായി ചില കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട്. കാരണം സ്ഥിതിഗതികള്‍ വളരെ ഗൗരവമുള്ളതാണ്. സുപ്രീംകോടതിയുടെ പരിഗണനയില്‍ വിഷയമിരിക്കുകയാണ്. ഉദ്യോഗസ്ഥതലത്തില്‍ നാളെ ഉന്നതതല യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ കണ്ട ശേഷം വിശദമായ കര്‍മ്മ പദ്ധതി തയ്യാറാക്കും. തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, ജനപ്രതിനിധികളുടെയും പൊതുജന പങ്കാളിത്തത്തോടെയും പ്രശ്‌ന പരിഹാരം കാണും’, മന്ത്രി വ്യക്തമാക്കി.

You might also like

-