ശിവസേന ബിജെപി ബാന്ധവം അവസാനിപ്പിക്കുന്നു കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജി പ്രഖ്യാപിച്ചു

എൻ സി പി യുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ശിവസേനയുടെ കേന്ദ്ര മന്ത്രി അരവിന്ദ് സാവന്ത് രാജി പ്രഖ്യാപിച്ചു

0

ഡൽഹി :മഹാരാഷ്ട്രയിൽ ബിജെപി രഹിത സർക്കാർ ഉണ്ടാക്കാൻ എൻ സി പി യുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ശിവസേനയുടെ കേന്ദ്ര മന്ത്രി അരവിന്ദ് സാവന്ത് രാജി പ്രഖ്യാപിച്ചു. ശിവസേനയുടെ പക്ഷത്താണ് സത്യമെന്നും ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിയില്ലെന്നും സാവന്ത് വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് അധികാരം സംബന്ധിച്ച് കൃത്യമായ കരാര്‍ ബിജെപിയുമായുണ്ടായിരുന്നു. ആ കരാര്‍ ലംഘിക്കുന്നത് മര്യാദകേടാണ്. സാവന്ത് കൂട്ടിച്ചേര്‍ത്തു

Image

അതെ സമയം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തിരക്കിട്ട നീക്കങ്ങളുമായി ശിവസേന. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദങ്ങളുമായി ശിവസേന ഇന്ന് ഗവര്‍ണ്ണറെ കാണും. കേവല ഭൂരിപക്ഷം സഭയില്‍ തെളിയിക്കാമെന്ന് ഗവര്‍ണ്ണറോട് ശിവസേന അഭ്യര്‍ഥിക്കും.

ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ഗവര്‍ണറെ അറിയിച്ചതോടെയാണ് രണ്ടാമത്തെ ഒറ്റകക്ഷിയായ ശിവസേന സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണ്ണറെ ക്ഷണിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയ്ക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ ശിവസേനയോട് നിര്‍ദേശിച്ചിരിക്കുന്നത്. 2014 ല്‍ ബിജെപി ചെയ്തപോലെ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിച്ച് വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് ശിവസേനയുടെ നീക്കം.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. ശിവസേനയുടെ നിലപാട് ജനഹിതത്തിന് വിരുദ്ധമെന്ന് ബിജെപി ആരോപിച്ചിരുന്നു. മുന്നണിയായി മത്സരിച്ച് ശിവസേന പിന്നില്‍ നിന്നും കുത്തിയെന്നും ബിജെപി കുറ്റപ്പെടുത്തിയിരുന്നു

You might also like

-