ഇന്ത്യ ബംഗ്ലാദേശ് മേഖലയിൽ കനത്തനാശം ബുൾബുൾ ചുഴലിക്കാറ്റ്; മരണസംഖ്യ പതിമൂന്നായി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുള്‍ ബുള്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളിലും ഒഡിഷയും കനത്ത നാശനഷ്ടങ്ങളാണുണ്ടാക്കിയത്. അടുത്ത പന്ത്രണ്ട് മണിക്കൂറിനകം കാറ്റിന്റെ തീവ്രത ഗണ്യമായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്

0

കൊൽക്കൊത്ത :കനത്ത നാശം വിതച്ച ബുള്‍ബുള്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം . ഇന്ത്യയിലും ബംഗ്ലാദേശിലുമായി നാശം വിതച്ച കാറ്റില്‍ 13 പേരാണ് മരിച്ചത്. ബംഗ്ലാദേശില്‍ 21 ല​ക്ഷം പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുള്‍ ബുള്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളിലും ഒഡിഷയും കനത്ത നാശനഷ്ടങ്ങളാണുണ്ടാക്കിയത്. അടുത്ത പന്ത്രണ്ട് മണിക്കൂറിനകം കാറ്റിന്റെ തീവ്രത ഗണ്യമായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബുൾബുൾ ബംഗാൾ തീരം വിട്ടതോടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ച ആളുകൾ തിരിച്ച് വീടുകളിലേക്ക് മടങ്ങി തുടങ്ങി

പശ്ചിമ ബംഗാൾ തീരംവിട്ട ബുൾബുൾ ചുഴലിക്കാറ്റ് ഇന്നലെ രാത്രിയോടെയാണ് ബംഗ്ലാദേശ് തീരത്ത് വീശിയത്. 5000 വീടുകൾ തകർന്നു. 2 ലക്ഷം ഹെക്ടർ കൃഷി നശിച്ചു. 21 ലക്ഷം പേരെയാണ് മുൻ കരുതലിന്റെ ഭാഗമായി മാറ്റിപ്പാർച്ചത്. ബംഗ്ലാദേശിന്റെ തീരപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ബുൾ ബുൾ ചുഴലിക്കാറ്റ് ന്യൂനമർദ്ധമായ മാറ്റിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ബുൾ ബുൾ ചുഴലിക്കാറ്റിൽ ഇന്നലെ പശ്ചിമ ബംഗാളൽ പത്ത് പേരും ഒഡീഷയിൽ രണ്ട് പേരും മരിച്ചു.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ 50000 പേരാണ് ദുരിതാശ്വാസ ക്യാമ്പുകൾ കഴിയുന്നത്. കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ച മേഖലയിൽ മുഖ്യമന്ത്രി മമ്താ ബാനർജി വ്യോമ നിരീക്ഷണം നടത്തി. ട്രാക്കുകളിൽ വെള്ളം കയറിയ ഇടങ്ങളിൽ തീവണ്ടി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. വൈദ്യുതി ബന്ധം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്.

You might also like

-