എം.ബി.രാജേഷ് മന്ത്രി,പാർട്ടി ഏൽപ്പിച്ച ചുമതല ഭംഗിയായി നിറവേറ്റും

പുതിയ ചുമതല ഭംഗിയായി നിറവേറ്റുമെന്ന് നിയുക്ത മന്ത്രിയും നിയമസഭാ സ്പീക്കറുമായ എം.ബി രാജേഷ്. മുമ്പും പാർട്ടി ഏൽപ്പിച്ച ചുമതലകൾ കഴിവിന്റെ പരമാവധി നന്നായി നിറവേറ്റാൻ ശ്രമിച്ചിരുന്നു. മഹത്തായ കേരള നിയമസഭയുടെ അധ്യക്ഷ സ്ഥാനത്ത് നീതിയുക്തമായി പ്രവർത്തിക്കാൻ കഴിഞ്ഞു

0

തിരുവനന്തപുരം | രണ്ടാം പിണറായി സർക്കാരിലെ സ്പീക്കർ പദവിയിൽ നിന്നാണ് എം.ബി.രാജേഷ് മന്ത്രിസഭയിലേക്കെത്തുന്നത്. അതും എം.വി.ഗോവിന്ദന്റെ പകരക്കാരനായി. എന്നാൽ ഗോവിന്ദൻ കൈകാര്യം ചെയ്ത വകുപ്പുകൾ തന്നെയാണ് രാജേഷും കൈകാര്യം ചെയ്യുക. കഴിഞ്ഞ ലോക‍്‍സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ലോക‍്‍സഭാ മണ്ഡലത്തിൽ അപ്രതീക്ഷിതമായി പരാജയപ്പെട്ട രാജേഷിനെ പാർട്ടി ഏൽപ്പിച്ച വെല്ലുവിളിയായിരുന്നു തൃത്താലയിലെ സ്ഥാനാർത്ഥിത്വം. കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കുക എന്ന ശ്രമകരമായ ദൗത്യം. ആ ദൗത്യം ഭംഗിയായി തന്നെ അദ്ദേഹം നിർവഹിച്ചു. വി.ടി.ബൽറാമിനെ മുട്ടുകുത്തിച്ച ആ പ്രകടന മികവിനുള്ള അംഗീകരമായിരുന്നു സ്പീക്കർ പദവി.

മന്ത്രിയാകുമെന്ന കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണ് സിപിഎം രാജേഷിനെ സ്പീക്കർ പദവിയിലേക്ക് നിയോഗിച്ചത്. ആ പദവിയിൽ നിറഞ്ഞുനിന്ന രാജേഷ്, പല ഘട്ടങ്ങളിലും പ്രതിപക്ഷത്തിന് വരെ സ്വീകാര്യനായി. കെ.കെ.രമയ്ക്കെതിരായ എം.എം.മണിയുടെ പരാമർശത്തിലെ ഇടപെടൽ, വീണ ജോ‍ർജിനെ താക്കീത് ചെയ്ത നടപടി  ഇവ ചിലത് മാത്രം. നേരത്തെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞിരുന്ന എം.ബി.രാജേഷ്, സ്പീക്കർ പദവയിൽ എത്തിയപ്പോൾ, പലപ്പോഴും രാഷ്ട്രീയ വിവാദങ്ങളിൽ കരുതലോടെയായിരുന്നു പ്രതികരിച്ചിരുന്നത്. ഗവർണർ വിവാദത്തിൽ ഉൾപ്പെടെ. ആ മികവ് തന്നെയാണ് ഇപ്പോൾ മന്ത്രിപദവിയിലേക്ക് എത്തിച്ചത്.

പുതിയ ചുമതല ഭംഗിയായി നിറവേറ്റുമെന്ന് നിയുക്ത മന്ത്രിയും നിയമസഭാ സ്പീക്കറുമായ എം.ബി രാജേഷ്. മുമ്പും പാർട്ടി ഏൽപ്പിച്ച ചുമതലകൾ കഴിവിന്റെ പരമാവധി നന്നായി നിറവേറ്റാൻ ശ്രമിച്ചിരുന്നു. മഹത്തായ കേരള നിയമസഭയുടെ അധ്യക്ഷ സ്ഥാനത്ത് നീതിയുക്തമായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.സ്പീക്കർ പദവിയിൽ ഇരുന്ന 16 മാസത്തെ അനുഭവം വളരെ വിലപ്പെട്ടതാണ്. കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായില്ലെങ്കിലും, മറ്റുള്ള രാഷ്ട്രീയങ്ങളിൽ ഇടപെട്ടിരുന്നു. ചെന്നൈയിൽ പോയത് കോടിയേരി ബാലകൃഷ്ണനിൽ നിന്നും അനുഗ്രഹം വാങ്ങാനല്ല. നിയമസഭാ സമ്മേളനം നടക്കുന്ന സമയമായതിനാൽ, ചികിത്സാർത്ഥം ചെന്നൈയിലേക്ക് പോയ അദ്ദേഹത്തെ കാണാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് സഭാ സമ്മേളനവസാനിച്ച ഉടൻ അദ്ദേഹത്തെ കണ്ടതെന്നും എം.ബി രാജേഷ് കൂട്ടിച്ചേർത്തു.

You might also like

-