ആഷിക് അബു ചിത്രം മായാനദി ബോളിവുഡിലേക്ക്

ആഷിക് അബുവിന്‍റെ കരിയറിലെ മികച്ച സിനിമകളിലൊന്നായിരുന്നു മായാനദി

0

മലയാളത്തില്‍ അടുത്തകാലത്ത് പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ആഷിക് അബു ചിത്രം മായാനദി ബോളിവുഡിലേക്ക്. ഇന്നലെ നടന്ന നീരാളി ഓഡിയോ ലോഞ്ചിന് പിന്നാലെ മോഹന്‍ലാലിന്‍റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം.

മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിന് ടൊവീനോ തോമസും എത്തിയിരുന്നു.നീരാളിയുടെ നിര്‍മ്മാതാവ് സന്തോഷ് ടി.കുരുവിളയുടെ മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റ്സും ആഷിക് അബുവിന്‍റെ ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് മായാനദി നിര്‍മ്മിച്ചത്. മായാനദിയുടെ ബോളിവുഡ് റീമേക്കിലും സന്തോഷ് ടി.കുരുവിളയും ആഷികും സഹനിര്‍മ്മാതാക്കളാണ്. ഒപ്പം ബോളിവുഡ് മറാത്തി നടന്‍ സച്ചിന്‍ പില്‍ഗോങ്കറും നിര്‍മ്മാണ പങ്കാളിയാണ്. ബോളിവുഡ് ചിത്രം ലവ് യു സോണിയോ (2013) ഒരുക്കിയ ജോയ് രാജനാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്. അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല.

ആഷിക് അബുവിന്‍റെ കരിയറിലെ മികച്ച സിനിമകളിലൊന്നായിരുന്നു മായാനദി. ഒപ്പം ടൊവീനോയുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സും. ഐശ്വര്യ ലക്ഷ്മി എന്ന നായികയും അപ്പു എന്ന വേഷത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നായിരുന്നു രചന. ഛായാഗ്രഹണം ജയേഷ് മോഹനും സംഗീതം റെക്സ് വിജയനും നിര്‍വ്വഹിച്ചു.

You might also like

-